മലയാളി യുവതി ഒമാനില്‍ കുത്തേറ്റു മരിച്ചു


മസ്‌കത്ത്: ഹോട്ടല്‍ ജീവനക്കാരിയായ മലയാളി യുവതി ഒമാനില്‍ കുത്തേറ്റു മരിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം ആര്യനാട് മീനാങ്കല്‍ സ്വദേശിനി സിന്ധു(42) ആണ് കൊല്ലപ്പെട്ടത്. യമന്‍ വംശജനെന്ന് കരുതുന്നയാളെ റോയല്‍ ഒമാന്‍ പൊലീസ് ഇതിനോടകം സംഭവുമായി ബന്ധപ്പെട്ടു അറസ്റ്റ് ചെയ്തതായി വിവരമുണ്ട്. മൃതദേഹം കണ്ടത്തെി 24 മണിക്കൂറിനകം പ്രതിയെ ആദമില്‍ നിന്ന് അറസ്റ്റ് ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്.

സലാല ഹില്‍ട്ടണ്‍ ഹോട്ടലിലെ നാലു വര്‍ഷമായി ജീവനക്കാരിയായിരുന്ന ഇവരെ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. താമസ സ്ഥലത്ത് കത്തിയുമായി കടന്നുകയറിയ പ്രതി സിന്ധുവിനെ കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. കൊലയ്ക്ക് ശേഷം യുവതിയുടെ ആഭരണങ്ങള്‍ പ്രതി കവരന്നതായും സംശയിക്കുന്നു.