കല്യാണപരസ്യം നല്‍കി ; കമ്മ്യൂണിസ്റ്റ് സഹയാത്രിക ചിന്താ ജെറോം പുലിവാല് പിടിച്ചു

തിരുവനന്തപുരം : മൊത്തത്തില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാരുടെ സമയം ശരിയല്ല എന്നാണു തോന്നുന്നത്. വലിയ സഖാക്കന്മാരുടെയല്ല വളര്‍ന്നുവരുന്ന കുട്ടി സഖാക്കന്മാര്‍ക്ക് കേരളത്തില്‍ മൊത്തത്തില്‍ കഷ്ടക്കാലമാണ്. ലോ അക്കാദമി സമരവും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും തുടരവേ .ഇപ്പോളിതാ കമ്മ്യൂണിസ്റ്റ് തീപ്പൊരി പ്രഭാഷകയും മുന്‍ എസ് എഫ് ഐ നേതാവുമായ ചിന്ത ജെറോം കല്യാണപരസ്യം നല്‍കി പുലിവാല്‍ പിടിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ പിന്തുടരുന്ന ജാതി മത വിരുദ്ധ നിലപാടുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അടിയുറച്ച കമ്യുണിസ്റ്റുകാരിയുമായ ചിന്ത എന്നാല്‍ സ്വന്തം കാര്യം വന്നപ്പോള്‍ വിവാഹലോചനക്കായി മതവും ജാതിയുമൊക്കെ രേഖപ്പെടുത്തിയാണ് വരനെ തേടുന്നത്. അതും പള്ളിയലച്ചന്‍മാര്‍ നേരിട്ട് നടത്തുന്ന വിവാഹ സൈറ്റിലും. പരസ്യം കണ്ട സോഷ്യല്‍ മീഡിയ സംഭവം ആഘോഷമാക്കി. ജാതിക്കും മതത്തിനുമെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ചിന്ത ജീവിത പങ്കാളിയെ തേടി പരസ്യം നല്‍കിയപ്പോള്‍ കത്തോലിക്കനെ തന്നെ വേണമെന്ന നിബന്ധനയും വെച്ചു. നിലവില്‍ യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ആണെങ്കിലും ഇക്കാര്യം തൊഴിലായി പറയുന്നില്ല. അധികം താമസിയാതെ അധ്യാപന ജോലി ലഭിക്കുമെന്ന പ്രതീക്ഷയാണ് പരസ്യത്തിലുള്ളത്. വിദ്യാഭ്യാസ യോഗ്യതയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. വരനെ തേടിയുള്ള പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പെരുകുകയാണ്. മതത്തിനും ജാതിക്കുമെതിരെ ഘോരഘോരം പ്രതികരിക്കുന്ന ചിന്ത എന്തിനാണ് കത്തോലിക്കാ വിശ്വാസി തന്നെയായ വരനെ തേടുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. മാത്രമല്ല, ചാവറ മാട്രിമോണിയലില്‍ പരസ്യം നല്‍കിയത് തന്നെ തെറ്റാണെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. കത്തോലിക്കാ വൈദികര്‍ നടത്തുന്ന ചാവറ മാട്രിമോണിയലിലാണ് ചിന്താ ജെറോമിന്റെ വിവാഹ പരസ്യം വന്നത്. 168 സെന്റീമീറ്റര്‍ ഉയരമുള്ള ചിന്ത ആര്‍ സി ലത്തീന്‍ കത്തോലിക്ക എന്ന് ജാതിക്കോളത്തില്‍ കൃത്യമായി പൂരിപ്പിച്ചു നല്‍കിയിട്ടുണ്ട്.