വിമാനത്തില്‍ അമേരിക്കക്കാരിയെ ശല്യം ചെയ്ത ഇന്ത്യക്കാരന്‍ കുറ്റസമ്മതം നടത്തി
വാഷിങ്ടൺ : വിമാനത്തിൽ അമേരിക്കക്കാരിയെ ശല്യം ചെയ്ത സംഭവത്തില്‍ ഇന്ത്യക്കാരൻ കുറ്റം സമ്മതിച്ചു. 58കാരനായ വിശാഖ പട്ടണം സ്വദേശി വീരഭദ്രറാവു കുനം ആണ് കുറ്റം സമ്മതിച്ചത്. കഴിഞ്ഞ വർഷം ജൂലൈ 30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലോസ് ആഞ്ചലീസിൽ നിന്നും ന്യൂ ജഴ്സിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ മിഡിൽ സീറ്റിൽ ഇരിക്കുകയായിരുന്നു യുവതി. വിമാനം ഉയർന്ന് തുടങ്ങിയപ്പോൾ ഉറക്കത്തിലായ യുവതിയെ ഇയാൾ അനാവശ്യമായി സപർശിക്കുകയായിരുന്നു. തുടർന്ന് യുവതി ബഹളം വെക്കുകയും സഹയാത്രികരെ വിളിച്ചു കൂട്ടുകയും ചെയ്തു. വിമാനം ന്യൂയോർക്കിലെത്തിയപ്പോൾ ഇയാളെ അറസ്റ്റ്ചെയ്ത എഫ്.ബി.െഎ 60 ദിവസം കസ്റ്റഡിയിലെടുക്കുകയും 90 ദിവസത്തേക്ക് ആൽക്കഹോൾ ട്രീറ്റ്മെൻറ്സെൻററിൽ അയക്കുകയും ചെയ്തു. എന്നാല്‍ അപ്പോള്‍ എല്ലാം ഇയാള്‍ കുറ്റം നിഷേധിക്കുകയായിരുന്നു.