പള്‍സര്‍ സുനി കോടതിയില്‍ എത്തിയത് പള്‍സര്‍ ബൈക്കില്‍ തന്നെ!


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കീഴടങ്ങാനെത്തിയത് പള്‍സര്‍ ബൈക്കില്‍തന്നെ എന്ന് റിപ്പോര്‍ട്ട്. കീഴടങ്ങാന്‍ എത്തിയ സുനി എറണാംകുളം സി.ജെ.എം കോടതിയിലേക്ക് പിറകിലെ മതില്‍ ചാടിക്കടന്ന് പുറകിലൂടെ ഉള്ളില്‍ പ്രേവേശിക്കുകയായിരുന്നു. അതേസമയം കോടതിക്കു പരിസരത്ത് മഫ്തിയിലും പോലീസ് കാവലുണ്ടായിരുന്നു. എന്നാല്‍ ഇവരുടെയൊക്കെ കണ്ണുവെട്ടിച്ച് സുനിയും കൂട്ടാളി വിജീഷും കോടതിക്കുള്ളില്‍ എത്തുകയായിരുന്നു.

കോടതിയില്‍ കയറിയ ഇവരെ പ്രതിക്കൂട്ടില്‍ നിന്ന് പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്യുകയായിരുന്നു. ശേഷം ആലുവ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി. നാളെ ഉച്ചക്ക് ഇവരെ കോടതിയില്‍ ഹാജരാക്കും. ഇപ്പോള്‍ പോലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.