ജര്‍മ്മനിയുടെ മിന്നും ഫുട്ബോളര്‍ മാരിയോ ഗോറ്റ്സെക്ക് മാരകരോഗം ബാധിച്ചതായി റിപ്പോര്‍ട്ട്


ബര്‍ലിന്‍: ജര്‍മ്മനിയുടെ ലോകകപ്പ് ഫുട്ബോളര്‍ ഹീറോ മാരിയോ ഗോറ്റ്സെയ്ക്ക് മാരകരോഗം ബാധിച്ചതായിജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പേശി ബലഹീനമാകുന്ന മെറ്റാബോളിക് ഡിസ്ഓര്‍ഡര്‍ എന്ന രോഗമാണെന്നാണ് വിവരം. ഡോര്‍ട്ട്മുണ്ട് പരിശീലകന്‍ ഹാന്‍സ് ജോവാഹിം വാറ്റ്സെക്കെയാണ് ഗോറ്റ്സെയുടെ രോഗവിവരം മാധ്യമങ്ങളെ അറിയിച്ചത്.

നിലവില്‍ ഡോര്‍ട്ട്മുണ്ട് ബിവിവി ക്ലബ്ബിന്റെ സൂപ്പര്‍താരമാണ് ഇരുപത്തിനാലുകാരനായ ഗോറ്റ്സെ.ഗോറ്റ്സെയ്ക്ക് ദീര്‍ഗകാല ചികിത്സ ആവശ്യമാണെന്നാണ് ഡോര്‍ട്ട്മുണ്ട് പരിശീലകന്‍മാധ്യമങ്ങളെ അറിയിച്ചത്.

ബ്രസീലില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ 113 ാം മിനിട്ടില്‍ ഗോറ്റ്സെ നേടിയ ഏകഗോളിന്റെ ബലത്തിലാണ് ജര്‍മനി 2014 ല്‍ ലോകകപ്പ് നേടിയത്. 62 രാജ്യാന്തര മത്സരങ്ങളില്‍ ഗോറ്റ്സെ ജര്‍മനിക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.