എല്ലാ ബാറുകളും തുറക്കുന്നതിനോട് യോജിപ്പില്ല; എതിര്‍പ്പുകള്‍ ഉയരാത്ത വിധത്തില്‍ ബാര്‍ ലൈസന്‍സ് നല്‍കാമെന്നും സിപിഐ
എല്ലാ ബാറുകളും തുറക്കുന്നതിനോട് യോജിപ്പില്ലെന്നും എതിര്‍പ്പുകള്‍ ഉയരാത്ത വിധത്തില്‍ ബാര്‍ ലൈസന്‍സ് നല്‍കാമെന്നും സി.പി.ഐയുടെ നിര്‍വാഹക സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. മദ്യനയത്തില്‍ കളളിന് പ്രാമുഖ്യം നല്‍കണമെന്നും യു.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയം പൊളിച്ചെഴുതണമെന്നുമുളള നിലപാടും ആവര്‍ത്തിക്കപ്പെട്ടു.
ലൈഫ്, ആര്‍ദ്രം, ഹരിതകേരളം, പൊതുവിദ്യഭ്യാസ സംരക്ഷണം എന്നീ സ്വപ്നമിഷനുകള്‍ ജനകീയമാകണമെന്ന നിര്‍ദേശവും സി.പി.ഐ. മുന്നോട്ട് വെച്ചു. നിലവില്‍ സി.പി.എമ്മിന്റെ ഇഷ്ടപ്രകാരമാണ് പദ്ധതികള്‍ മുന്നോട്ട് പോകുന്നതെന്നും കുറ്റപ്പെടുത്തലുകളുണ്ടായി. തിരുവനന്തപുരം എം.എന്‍. സ്മാരകത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇടതുമുന്നണി യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ചയായി.








