ഭൂമിക്ക് പോക്കുവരവ് ചെയ്തുകൊടുക്കാന്‍ വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടത് 8000രൂപ: എറണാകുളത്ത് വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

ഭൂമി പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയതിന് എറണാകുളം ഞാറയ്ക്കലിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭൂമി പോക്കുവരവ് ചെയ്യുന്നതിന് 8000 രൂപയാണ് വില്ലേജ് ഓഫീസര്‍ കൈക്കുലി വാങ്ങിയത്.

കൈവശ ഭൂമിയ്ക്ക് നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ജൂണില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. മാസത്തില്‍ ഒരു തവണ വില്ലേജ് ഓഫീസില്‍ പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു.

മാസത്തില്‍ ഒരു തവണ വില്ലേജ് ഓഫീസില്‍ പരിശോധന നടത്താനാണ് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടത്. വിജിലന്‍സിന്റെ നിര്‍ദേശം പുറത്തുവന്ന് ഒരു മാസം പൂര്‍ത്തിയാവുന്നതിനു മുന്‍പാണ് വീണ്ടും വില്ലേജുമായി ബന്ധപ്പെട്ട അഴിമതി വാര്‍ത്തകള്‍ പുറത്തുവരുന്നത്. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫീസിനു മുന്നില്‍ കഴിഞ്ഞ ദിവസം ജോയി എന്നയാള്‍ ആത്മഹത്യ ചെയ്തിരുന്നു.