വിധിക്കു പിന്നാലെ ഗുര്‍മീത് അനുയായികളുടെ അക്രമണ അഴിഞ്ഞാട്ടം, 11 പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: പതിനഞ്ചു വര്ഷം മുന്‍പ് അനുയായിയെ ബലാല്‍സംഘം ചെയ്ത കേസില്‍ ദേര സച്ച തലവന്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരാണെന്ന് സി.ബി. ഐ കോടതി വിധി വന്നതിനു പിന്നാലെ പഞ്ചാബില്‍ ഗുര്‍മീത് അനുയായികള്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടു. അക്രമണത്തില്‍ പതിനൊന്നുപേര്‍ കൊല്ലപ്പെട്ടു.  മാധ്യമ പ്രവര്‍ത്തകരെ ഗുര്‍മീത് അനുയായികള്‍ ആക്രമിക്കുകയും, ഒ.വി വാഹനങ്ങള്‍ തീക്കിരയാക്കുകയും ചെയ്തു. പഞ്ചാബില്‍ പെട്രോള്‍ പമ്പിനും, വൈദ്യുതി നിലയങ്ങള്‍, റയില്‍വേ സ്റ്റേഷന്‍ പോലീസ് സ്റ്റേഷന്‍ എന്നിവ അക്രമകാരികള്‍ തീ വച്ചു നശിപ്പിച്ചു.

ആക്രമണം നേരിടാന്‍ 15,000 അര്‍ധസൈനികര്‍, മുതിര്‍ന്ന 10 ഐ.പി.എസ്. ഉദ്യോഗസ്ഥര്‍, രണ്ട് ഡി.ജി.പി.തല ഉദ്യോഗസ്ഥര്‍, 100 മജിസ്‌ട്രേറ്റുമാര്‍ എന്നിവരാണ് ഇവിടെയുള്ളത്.
ആക്രണത്തെ തുടര്‍ന്ന് പഞ്ചാബിലെ അഞ്ച് ജില്ലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാന പുലര്‍ത്തണമെന്ന് പഞ്ചാബ് മുഖ്യ മന്ത്രി ക്യാപ്റ്റന്‍. അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു.
15 വര്ഷം നീണ്ട നിയം നടപടിക്ക് ശേഷമാണ് ആള്‍ദൈവം ഗുര്‍മീത് രാം റഹീമിനെതിരെ വിധി വരുന്നത്.

കുറ്റക്കാരനാണെന്ന സി.ബി, ഐ യുടെ പ്രേത്യേക കോടതി വിധിക്കു ശേഷം ഗുര്‍മീതിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.തിങ്കളാഴ്ചയാണ് ശിക്ഷ വിധിക്കുക. ഏഴു വര്ഷം മുതല്‍ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് ഗുര്‍മീതിനു മേലുള്ളത്. തത്കാലം ഗുര്‍മീതിനെ സൈനിക കേന്ദ്രത്തിലേക്കു മാറ്റും.