വയലാര്‍ അവാര്‍ഡ് ടിഡി രാമകൃഷ്ണന്; ‘ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവലിനാണ് പുരസ്‌കാരം
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി.ഡി.രാമകൃഷ്ണന്. ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന 2014ല്‍ ഇറങ്ങിയ നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
വിമോചനപ്പോരാട്ടത്തിന്റെ മുറിവുകള്‍ ഉണക്കുന്ന വര്‍ത്തമാന ശ്രീലങ്കയിലുമായി നടക്കുന്ന ചരിത്രവും ഭാവനയും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന നോവലാണ് സുഗന്ധി എന്ന് ആണ്ടാള്‍ ദേവനായികി.
.മലയാള സാഹിത്യ സംഭാവനകള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് വയലാര്‍ പുരസ്‌കാരം. മലയാളത്തിലെ ഒരു കവിയായിരുന്ന വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ പുരസ്‌കാരം രൂപവത്കരിച്ചത്. കഴിഞ്ഞ വര്‍ഷം യൂ.കെ കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപം എന്ന് കൃതിക്കായിരുന്നു അവാര്‍ഡ്.