നടി തൃഷ തന്‍റെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്നത് കൂത്താട്ടുകുളത്ത് നിര്‍മ്മിക്കുന്ന പെപ്പര്‍ സ്പ്രേ ; ഇന്‍സ്റ്റാഗ്രാമില്‍ താരമായി കൂത്താട്ടുകുളം
താന്‍ പുറത്തു പോകുന്ന സമയം കൈയ്യില്‍ പെപ്പര്‍ സ്‌പ്രേ എപ്പോഴും കരുതും എന്ന് സിനിമാ താരം തൃഷ. തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് തൃഷ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചത്. ഷൂട്ടിന് പോകുമ്പോഴും യാത്ര പോകുമ്പോഴും പെപ്പര്‍ സ്‌പ്രേ മികച്ച അംഗരക്ഷകനാണെന്ന് താരം പറയുന്നു. സാധാരണക്കാരായ സ്ത്രീകള്‍ മാത്രമല്ല സെലിബ്രിറ്റികളും പരസ്യമായി ആക്രമിയ്ക്കപ്പെടുന്നുണ്ട് എന്ന് സമീപകാലത്തെ ചില സംഭവ വികാസങ്ങളിലൂടെ തന്നെ വ്യക്തമാണ്. കൊച്ചിയില്‍ മലയാളി നടി ആക്രമിയ്ക്കപ്പെട്ട ശേഷം വെളിപ്പെടുത്തലുകളുമായി പല നായികമാരും രംഗത്തെത്തിയിരുന്നു.
അതുപോലെ “മീ ടൂ” എന്ന ഫേസ്ബുക്ക് ക്യാംപെയിനും നാമെല്ലാം കണ്ടതാണ്. എന്നാല്‍ തൃഷയുടെ പോസ്റ്റ് വന്നതിലൂടെ ഇന്‍സ്റ്റാഗ്രാമില്‍ താരമായി മാറിയിരിക്കുകയാണ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം. കാരണം എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് നിര്‍മ്മിക്കുന്ന, പെപ്പര്‍ സ്‌പ്രേയുടെ ചിത്രമാണ് താരം പങ്കുവച്ചത്. ബ്ലൂസ് ആന്റ് കോപ്പര്‍ കമ്പനിയുടെ ബോഡിഗാര്‍ഡ് എന്ന പേരിലുള്ള ഉല്‍പ്പന്നമാണിത്. ഇതോടെ അഞ്ചു പൈസാ ചിലവില്ലാതെ ആഗോളതലത്തില്‍ ഈ പ്രോഡക്റ്റ് എത്തി എന്നതാണ് സത്യം. പോസ്റ്റ്‌ന് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.