ആലപ്പുഴയില്‍ ഉറ്റസുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴ എടത്വായിലാണ് സംഭവം. പത്തനംതിട്ട കോന്നി സ്വദേശി സതീഷാണ് (23) പോലീസ് പിടിയിലായത്. ഇയാളുടെ അടുത്ത സുഹൃത്തായ യുവാവിന്റെ അമ്മയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. കൂട്ടുകാരനെ തിരക്കി രാത്രി 7 മണിയോടെ ഇവരുടെ വീട്ടില്‍ സതീഷ് എത്തിയ സതീഷ് മകന്‍ വീട്ടില്‍ ഇല്ലെന്ന് അമ്മ പറഞ്ഞിട്ടും അവിടെത്തന്നെ നില്‍ക്കുകയും . ഇതിനിടെ കുടിക്കാന്‍ വെള്ളം ചോദിക്കുകയും ചെയ്തു. ഇയാള്‍ക്ക് കുടിക്കാന്‍ സ്ത്രീ വെള്ളവുമായി ഇറങ്ങിവന്നപ്പോള്‍ സതീഷ് അവരെ കയറിപ്പിടിക്കുകയായിരുന്നു. സ്ത്രീ ബഹളംവെച്ചതോടെ ഇയാള്‍ പില്‍വാതിലിലൂടെ ഓടിരക്ഷപ്പെട്ടു.
സമീപത്തുള്ള പാടത്തോട് ചേര്‍ന്നുള്ള മോട്ടോര്‍പുരയിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസം ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഒളിവിലായിരുന്ന സതീഷിനെ നാട്ടിലേയ്ക്ക് കടക്കുവാനുള്ള ശ്രമത്തിനു ഇടയില്‍ തലവടിയില്‍ നിന്നാണ് പിടികൂടിയത്. പത്തനംതിട്ട കോന്നി സ്വദേശിയായ സതീഷ് എടത്വായിലെ വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനാണ്. വിധവയും 38കാരിയുമാണ് പീഡനത്തിന് ഇരയായ സ്ത്രീ.








