ഷൂട്ടിങ്ങിന്റെ പേരില്‍ വസ്ത്രം ധരിക്കാന്‍ സമ്മതിച്ചില്ല ; പീഡന സമാനമായ ഷൂട്ടിങ് വിവരങ്ങള്‍ വെളിപ്പെടുത്തി നടി സറീന്‍ ഖാന്‍
കഴിഞ്ഞ വാരം റിലീസ് ആയ ബോളിവുഡ് സിനിമയായ അക്‌സര്‍ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ തനിക്ക് നേരിട്ട പീഡന അനുഭവങ്ങളെ കുറിച്ച് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി നടി സറീന്‍ ഖാന്‍. പീഡനത്തിന് സമാനമായിരുന്നു ആ ഷൂട്ടിങ് ദിവസങ്ങള്‍ എന്ന് നടി പറയുന്നു. ചിത്രം റിലീസ് ആയതിനു പിന്നാലെയാണ് താരം നിര്‍മ്മാതാക്കള്‍ക്കും സംവിധായകനും എതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കിനു വേണ്ടി എത്തിയ നടിയെ ജനക്കൂട്ടം ലൈംഗികമായി വരെ ഉപദ്രവിച്ചിരുന്നു. നടിക്ക് വേണ്ട സുരക്ഷ ഒരുക്കേണ്ട അണിയറക്കാര്‍ ഭക്ഷണം കഴിക്കുന്നതിന്റെയും മദ്യപിയ്ക്കുന്നതിന്റെയും തിരക്കിലായിരുന്നു എന്ന് ബോളിവുഡ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
അക്‌സര്‍ ടു എന്ന ചിത്രത്തിന്റെ കഥ എന്നോട് പറഞ്ഞത് വളരെ നല്ലതായിട്ടാണ്. നല്ലൊരു കഥാപാത്രമായിരുന്നു ചിത്രത്തില്‍ എനിക്ക്. കഥ ഇഷ്ടപ്പെട്ടത് കൊണ്ടാണ് ചിത്രം ഏറ്റെടുത്തത്. എന്നാല്‍ പറഞ്ഞ കഥയും കഥാപാത്രവുമായിരുന്നില്ല ലൊക്കേഷനിലെത്തിയപ്പോള്‍. ഓരോ ഷോട്ട് ചെയ്യുമ്പോള്‍ എന്റെ വസ്ത്രം ചെറുതായി വന്നു നടി പറയുന്നു. ദിവസം കഴിയുന്തോറും പീഡനങ്ങള്‍ കൂടുകയായിരുന്നു. ഓരോ ദിവസവും എന്റെ വസ്ത്രം മാറിക്കൊണ്ടിരുന്നു. ഞാന്‍ മേനി പ്രദര്‍ശനം നടത്തണം എന്നതായിരുന്നു അവരുടെ ആവശ്യം. പീഡനത്തിന് സമാനമായിരുന്നു ഷൂട്ടിങ്. ഏറെ കുറേ പീഡിപ്പിക്കപ്പെട്ടു. ബിക്കിനി ധരിച്ച് അഭിനയിക്കുന്നതില്‍ എനിക്ക് മടിയില്ല. പക്ഷെ അതായിരുന്നില്ല അവസ്ഥ. എന്താണ് ഷൂട്ട് ചെയ്യാന്‍ പോകുന്നത് എന്നോ, നായിക എന്ത് ധരിക്കണമെന്നോ പോലും ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനും ധാരണ ഇല്ലായിരുന്നുവെന്നും നടി പറയുന്നു.
സിനിമയുടെ ഭാഗമാകേണ്ട എന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷെ പാതിയില്‍ വച്ച് ഞാന്‍ നിര്‍ത്തി പോന്നാല്‍ നിര്‍മാതാവിന് കോടികളുടെ നഷ്ടം സംഭവിയ്ക്കും. ഒരു പ്രൊഫഷണല്‍ ആയതിനാല്‍ തന്നെ സിനിമ പൂര്‍ത്തിയാക്കുന്നത് വരെ ഞാന്‍ കൂടെ നിന്നുവെന്നും എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ അതിന്റെ പൂര്‍ണരൂപം എനിക്ക് കാണിക്കാന്‍ പോലും അവര്‍ തയ്യാറായില്ല. ഫൈനല്‍ സ്‌ക്രീനിങില്‍ നിന്ന്‌പോലും എന്നെ ഒഴിവാക്കി. ഞാന്‍ അക്‌സര്‍ 2 റിലീസിന് മുന്നേ കാണരുത് എന്നവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്നും നടി പറഞ്ഞു. കൂടാതെ സിനിമയിലെ ഒരു ചുംബന രംഗം ദൈര്‍ഘ്യം കൂട്ടി കാണിച്ചതും അനുമതി ഇല്ലാതെയാണ്. റിഹേഴ്‌സലിന് എന്ന് പറഞ്ഞ് എടുത്ത രംഗങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് ആ ചുംബനത്തിന്റെ ദൈര്‍ഘ്യം കൂട്ടിയാണ് തിയേറ്ററിലെത്തിയത്. അതേസമയം എഗ്രിമെന്റ് ചെയ്തത് പ്രകാരം നടി പ്രമോഷന് പങ്കെടുക്കാത്തതില്‍ നിര്‍മാതാവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി എന്നും, എല്ലാ ലൊക്കേഷനിലും നടി ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട് എന്നുമാണ് അക്‌സര്‍ ടുവിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എന്ത് തന്നെയായാലും ഗ്ലാമറിന്റെ അതിപ്രസരമാണ് സിനിമയില്‍ മുഴുവന്‍. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രം കൂടിയാണ് അക്‌സര്‍ 2.