ഷെറിന്‍ മാത്യുവിന് റിച്ചാര്‍ഡ്സണ്‍ സിറ്റിയില്‍ സ്മാരകം; ഉദ്ഘാടനം 30ന്

പി.പി. ചെറിയാന്‍

റിച്ചര്‍ഡ്‌സണ്‍: റിച്ചര്‍ഡ്‌സണ്‍ സിറ്റിയുടെ സമീപത്തുള്ള അലന്‍സിറ്റിയിലെ ശ്മശാനത്തില്‍ ഷെറിന്‍ മാത്യുവിന്റെ ഭൗതീകാവശിഷ്ടം രഹസ്യമായി അടക്കം ചെയ്തിട്ടും, കുരുന്നിന് സ്ഥിര സ്മാരകം ഉയര്‍ത്തണമെന്ന ലക്ഷ്യത്തോടെ റിച്ചര്‍ഡ്‌സണിലെ നിവാസികള്‍ മുന്‍ കൈയെടുത്ത് ഫ്യൂണറല്‍ ഹോമായ റസ്റ്റ്‌ലാന്റില്‍ പ്രത്യേകം തയ്യാറാക്കിയ മെമ്മോറിയല്‍ പാര്‍ക്കിന്റെ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും 30 ന് നടത്തപ്പെടും.

മെമ്മോറിയല്‍ പാര്‍ക്കില്‍ ഷെറിന്റെ പേര് ആലേഖനം ചെയ്ത ബഞ്ചിന്റെ റിബണ്‍ കട്ടിങ്ങ് സെറിമണിയും തദവസരത്തില്‍ നടക്കുമെന്ന് ഫ്യൂണറല്‍ ഹോം അസി. ഡയറക്ടര്‍ അറിയിച്ചു.

ഡിസംബര്‍ 30 ന് ഉച്ചതിരിഞ്ഞു 3 മണിക്ക് മെമ്മോറിയല്‍ സര്‍വ്വീസും 4 മുതല്‍ 4.30 വരെ ബെഞ്ച് സമര്‍പ്പണവും തുടര്‍ന്നു ശാന്തിയുടേയും സമാധാനത്തിന്റെയും പ്രതീകമായി ആയിരത്തോളം പ്രാവുകളെ പറത്തുന്ന ചടങ്ങും ഉണ്ടായിരിക്കുമെന്ന ഫ്യൂണറല്‍ ഹോം അധികൃതര്‍ അറിയിച്ചു.

ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7 ന് പാല്‍കുടിക്കുന്നതിനിടെ ശ്വാസ കോശത്തില്‍ കുരുങ്ങി മരിച്ച ഷെറിന്റെ മൃതദേഹം വീടിനെടുത്തുള്ള കലുങ്കിലുള്ളില്‍ ഒളിപ്പിച്ചു വെക്കുകയിയിരുന്നുവെന്ന് വളര്‍ത്തു പിതാവ് മൊവി നല്‍കിയിരുന്ന ഒക്ടോബര്‍ 22 ന് മൃതദേഹം കണ്ടെടുത്തു.