പ്രളയ നഷ്ടപരിഹാരം ലഭിച്ചില്ല ; വീട് നഷ്ടപ്പെട്ട യുവാവ് തൂങ്ങിമരിച്ചു
വയനാട് തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ എന്നയാളാണ് ഇന്നലെ വൈകുന്നേരം ആത്മഹത്യ ചെയ്തത്. പ്രളയത്തില്‍ വീട് നഷ്ടമായ ഇയ്യാള്‍ ഇപ്പോള്‍ താമസിക്കുന്ന താല്‍ക്കാലിക ഷെഡില്‍ ആണ് തൂങ്ങി മരിച്ചത്.
2019 ആഗസ്റ്റ് മാസത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലാണ് സനിലും കുടുംബവും താമസിച്ച വീട് തകര്‍ന്ന് ഒഴുകിയത്. സനലിന്റെ വീട് പുറംപോക്ക് ഭൂമിയിലായിരുന്നതു കൊണ്ട് വീടിന്റെ രേഖകളൊന്നും അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല.
നഷ്ടപരിഹാരം ലഭിക്കും എന്ന് പ്രതീക്ഷയിലായിരുന്നു ഇയ്യാള്‍. എന്നാല്‍ വീടിന്റെ രേഖകളൊന്നും ഇല്ലാത്തത് കാരണം ലഭിക്കുന്നതിനു തടസം നേരിടുകയായിരുന്നു. അതേസമയം ലൈഫ് മിഷന്‍ പദ്ധതിപ്രകാരം രണ്ടുലക്ഷം വീടുകള്‍ വിതരണം ചെയ്യുന്ന ഈ സാഹചര്യത്തില്‍ തന്നെയാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിരിക്കുന്നത്.









