ഡല്‍ഹി-ഫ്രാങ്ക്ഫര്‍ട്ട് എയര്‍ വിസ്താര സര്‍വീസ് ആരംഭിച്ചു

ന്യൂ ഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ എയര്‍ വിസ്താര ഡല്‍ഹി-ഫ്രാങ്ക്ഫര്‍ട്ട് സര്‍വീസ് ആരംഭിച്ചു. ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ട്രാവല്‍ ബബിള്‍ കരാര്‍ പ്രകാരമാണ് നോണ്‍ സ്റ്റോപ്പ് വിമാനസര്‍വീസ് ആരംഭിച്ചത്.

വിസ്താരയുടെ പുതിയ ബോയിംഗ് 787-9 ഡ്രീംലൈനര്‍ ആദ്യ വിമാനം 0330 മണിക്കൂര്‍ (IST) ദില്ലിയില്‍ നിന്ന് പുറപ്പെട്ട് 0755 മണിക്കൂറില്‍ (സിഇടി) ഫ്രാങ്ക്ഫര്‍ട്ടില്‍ എത്തി. വ്യാഴം, ശനി ദിവസങ്ങളില്‍ പുതിയ എയര്‍ലൈന്‍ സര്‍വീസ് നടത്തും.

യൂറോപ്പിലെ ഞങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും അതുവഴി തങ്ങളുടെ ആഗോള ശൃംഖല വളര്‍ത്തുന്നതിനും സഹായിക്കുന്ന സുപ്രധാന ചുവടുവെപ്പാണ് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിച്ചതിലൂടെ കൈവരിച്ചിരിക്കുന്നതെന്നു വിസ്താരയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലെസ്ലി റ്റ്ംഗ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമയാന കേന്ദ്രങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് ആഗോള വിപണിയില്‍ ഇന്ത്യയുടെ മികച്ച എയര്‍ലൈന് വളരാന്‍ മികച്ച അവസരങ്ങള്‍ വാഗ്ദാനം ചെയ്യുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.