കുടുംബ പ്രശ്‌നത്തിന് ഇടയില്‍ കത്തിക്കുത്തു ; ഒരു മരണം
പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവത്തില്‍ കുത്തേറ്റ് ഒരാള്‍ മരിക്കുകയും മറ്റു രണ്ട് കുടുംബാംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹിക്ക് സമീപം നോയിഡ സ്വദേശി അനിലും ഭാര്യ ക്രാന്തിയുമാണ് സംഭവങ്ങള്‍ ആരംഭിക്കാന്‍ കാരണമായത്. ഭര്‍ത്താവ് അനിലിന് പരസ്ത്രീബന്ധമുണ്ടെന്ന് ഭാര്യ ക്രാന്തി ആരോപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് വീട്ടില്‍ നിന്ന് പോയ ക്രാന്തി, സഹോദരന്റെ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു. പ്രശ്നപരിഹാരത്തിന് വീട്ടിലെത്തിയ അനില്‍ തര്‍ക്കത്തിനിടെ ഭാര്യയേയും സഹോദര ഭാര്യയേയും ബന്ധുവിനെയും കത്തികൊണ്ട് കുത്തുകയായിരുന്നു. മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ക്രാന്തിയുടെ സഹോദര ഭാര്യ മരിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നു ഡല്‍ഹി പൊലീസ് പറഞ്ഞു.







