തൊഴില്‍ അന്വേഷകര്‍ അറിയാന്‍ ; കേന്ദ്രീയ വിദ്യാലയ സംഗതനില്‍ 13404 അധ്യാപക ഒഴിവ്
രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ 13,404 അധ്യാപക-അനധ്യാപക ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, പിജിടി, ടിജിടി, ലൈബ്രേറിയന്‍, മറ്റ് അനധ്യാപക തസ്തികകളിലേയ്ക്ക് 6990 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്രൈമറി അധ്യാപകരുടെ 6414 ഒഴിവുകള്‍ നേരിട്ടുള്ള റിക്രൂട്ട്മെന്റിലൂടെ നികത്തും. 2022 ഡിസംബര്‍ 5 നാണ് അപേക്ഷാ നടപടികള്‍ ആരംഭിച്ചത്. ഡിസംബര്‍ 26 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കെവിഎസ് വെബ്സൈറ്റ് www.kvsangathan.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
അസിസ്റ്റന്റ് കമ്മീഷണര്‍, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ തസ്തികകളിലേക്ക് 2300 രൂപയാണ് അപേക്ഷാ ഫീസ്. പിആര്‍ടി, ടിജിടി, പിജിടി, ഫിനാന്‍സ് ഓഫീസര്‍, എഇ, ലൈബ്രേറിയന്‍, എഎസ്ഒ, എച്ച്ടി എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ 1500 രൂപയും എസ്എസ്എ, സ്റ്റെനോ, ജെഎസ്എ എന്നീ തസ്തികകളിലേക്ക് 1200 രൂപയുമാണ് ഫീസ്.
ഒഴിവുകള്‍ :
പ്രൈമറി അധ്യാപകര്‍ – 6414
അസിസ്റ്റന്റ് കമ്മീഷണര്‍ – 52
പ്രിന്‍സിപ്പല്‍ – 239
വൈസ് പ്രിന്‍സിപ്പല്‍ – 203
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (പിജിടി) – 1409
ടിജിടി – 3176
ലൈബ്രേറിയന്‍- 355
പിആര്‍ടി (സംഗീതം) – 303
ഫിനാന്‍സ് ഓഫീസര്‍ – 6
അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) – 2
അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ – 156
സീനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 322
ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 702
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-II – 54
ഹിന്ദി പരിഭാഷകര് – 11
ടിജിടി തസ്തികയ്ക്കുള്ള യോഗ്യതകള്‍ . ബന്ധപ്പെട്ട വിഷയത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെയുള്ള ബിരുദം.അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എഡ് അല്ലെങ്കില്‍ തത്തുല്യ ബിരുദം.CTET പേപ്പര്‍ പാസായിരിക്കണം. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യം ഉണ്ടായിരിക്കണം. അതുപോലെ പിആര്‍ടി തസ്തികയ്ക്കുള്ള യോഗ്യതകളില്‍. കുറഞ്ഞത് 50% മാര്‍ക്കോടെയുള്ള സീനിയര്‍ സെക്കന്‍ഡറി (അല്ലെങ്കില്‍ അതിന് തുല്യമായത്) പാസായിരിക്കണം. പ്രാഥമിക വിദ്യാഭ്യാസത്തില്‍ 2 വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ സീനിയര്‍ സെക്കന്‍ഡറി (അല്ലെങ്കില്‍ തത്തുല്യമായത്).
4 വര്‍ഷ ബാച്ചിലര്‍ ഓഫ് എലിമെന്ററി എജ്യുക്കേഷന്‍ (ബി.എല്‍.എഡ്) അല്ലെങ്കില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ സീനിയര്‍ സെക്കന്‍ഡറി (അല്ലെങ്കില്‍ തത്തുല്യമായത്).2 വര്‍ഷത്തെ ഡിപ്ലോമ (സ്പെഷ്യല്‍ എഡ്യുക്കേഷന്‍) അല്ലെങ്കില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ ബിരുദം നേടിയിരിക്കണം.ബാച്ചിലര്‍ ഓഫ് എഡ്യൂക്കേഷന്‍ (ബി.എഡ്). കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ പാസായിരിക്കണം. ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാവീണ്യം ഉണ്ടായിരിക്കണം