ഡിക്രീ കൈമാറ്റശുശ്രുഷ: ഓഗസ്റ്റ് 27ന് സീറോ മലബാര്‍ സഭയുടെ എസ്ലിങ് ദേവാലയത്തില്‍
വിയന്ന: ഓസ്ട്രിയയില്‍ സീറോ മലബാര്‍ സഭയുടെ പുതിയ ഇടവകയായ ഉയര്‍ത്തിരിക്കുന്ന എസ്ലിംഗിലെ സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ ഓഗസ്റ്റ് 27ന് ഡിക്രീ കൈമാറ്റശുശ്രുഷ നടക്കും. എസ്ലിങ് ഇടവകയില്‍ നിയോഗിച്ചിരിക്കുന്ന ഫാ. തോമസ് കൊച്ചുചിറ ടിഒആര്‍, ഫാ. ഡിന്റോ പ്ലാക്കല്‍ എന്നീ വൈദികര്‍ക്ക് രാജ്യത്തെ ഓറിയന്റല്‍ സഭകള്‍ക്കുവേണ്ടിയുള്ള വികാരി ജനറല്‍ മോണ്‍. യൂറി കൊളോസ ഡിക്രീ കൈമാറും.
ഓഗസ്റ്റ് 27ന്, വൈകിട്ട് 5 മണിയ്ക്ക് നടക്കുന്ന വി. കുര്‍ബാനയോടൊപ്പം ചടങ്ങുകള്‍ നടക്കും. പുതുതായി നിയമിതരായ വൈദികരെ ഔപചാരികമായും, ആചാരപരമായും ചുമതല ഏല്‍പ്പിക്കുന്ന ചടങ്ങാണ് ഡിക്രീ കൈമാറ്റശുശ്രുഷ.
വി. കുര്‍ബാനയില്‍ പങ്കെടുക്കാനും, ശുശ്രുഷകള്‍ സ്വീകരിക്കാനും ഏവരെയും ക്ഷണിക്കുന്നതായി എസ്ലിംഗിലെ സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകകമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.