[ഓണപ്പാട്ട്]: വൈറല്‍ ഓണ പാട്ടുമായി വൈദികന്‍


ഗൃഹാതുരുത ഉണര്‍ത്തുന്ന ഓണപാട്ടുമായി വൈദികന്‍. ഇരിഞ്ഞാലക്കുട രൂപതയിലെ അംഗമായ ഫാ. ജിജോ വാകപ്പറമ്പില്‍ എഴുതിയ പാട്ടാണ് സോഷ്യല്‍ മീഡിയയില്‍ അലയടിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ഏവര്‍ക്കും പ്രിയഗായികയായ നിത്യ മാമ്മന്‍ ആണ്.

ആകാശ പൂക്കളം എന്ന ഓണഗാനം ജീവ മ്യൂസിക്സ് ഇന്റര്‍നാഷണല്‍ എന്ന യൂട്യൂബ് ചാനലില്‍ ലഭ്യമാണ്. നവമാധ്യമങ്ങളില്‍ വൈറല്‍ ആയ ഈ ഗാനം റേഡിയോകളിലും സ്‌പോട്ടിഫൈ ചാനലിലും ലഭ്യമാണ്.

https://www.youtube.com/watch?v=bx5T5Q8TPmU