മുന്‍ഷി വേണുവിനെ മതംമാറ്റിയിരുന്നു ; തെളിവ് പുറത്തുവന്നത് മരണശേഷം

ചാലക്കുടി :  അന്തരിച്ച ടി വി , ചലച്ചിത്രതാരം  മുന്‍ഷിവേണു മതംമാറ്റം ചെയ്യപ്പെട്ടിരുന്നു എന്ന് റിപ്പോര്‍ട്ട്. ജനം ടി വിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ചികിത്സതേടി മുരിങ്ങൂരിലെ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെത്തിയ മുന്‍ഷി വേണു എന്ന വേണു നാരായണനെ ഡിവൈന്‍ ധ്യാനകേന്ദ്രം അധികൃതര്‍ മതംമാറ്റി  ജോണ്‍ ജോര്‍ജ്ജ് ആക്കിയത്. അതുമല്ല അര്‍ദ്ധബോധാവസ്ഥയിലാണ് മുന്‍ഷി വേണുവിനെ മതപരിവര്‍ത്തനത്തിന് വിധേയനാക്കിയത് എന്നും ചാനല്‍ പറയുന്നു. വേണുവിന്റെ സംസ്‌കാരം നടത്തിയത് ആലുവ തോട്ടക്കാട്ടുകര മലങ്കര സെന്റ് ജോര്‍ജ്ജ് പള്ളിസെമിത്തേരിയിലാണ്. ക്രിസ്തുമതാചാരപ്രകാരം തന്നെയായിരുന്നു സംസ്‌കാരം. ധ്യാനകേന്ദ്രത്തില്‍ താമസിക്കുമ്പോള്‍ സിനിമയില്‍ അഭിനയിക്കാനാവില്ല എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതായും സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു. അതോടെയാണ് വേണു പൂര്‍ണ്ണമായും കലാരംഗത്ത് നിന്നും അപ്രത്യക്ഷമായത്.  
ഇരുവൃക്കകളും തകരാറിലായതിനെത്തുടര്‍ന്ന് ആശ്രയമറ്റാണ് വേണു ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെത്തിയത്.  ഇവിടെ പ്രവേശിപ്പിക്കണമെങ്കില്‍ മതംമാറണമെന്ന് അധികൃതര്‍ വേണുവിനെ നിര്‍ബന്ധിച്ചിരുന്നു. ആദ്യം ഇതിന് വഴങ്ങിയില്ലെങ്കിലും മറ്റുഗതിയൊന്നും ഇല്ലാതായതോടെ വേണു സമ്മതിക്കുകയായിരുന്നു. അടുത്ത ചില സുഹൃത്തുക്കള്‍ക്കുമാത്രമാണ് ഇക്കാര്യം അറിയാമായിരുന്നത്. വേണുവിന്റെ മരണത്തെത്തുടര്‍ന്ന് ധ്യാനകേന്ദ്രം അധികൃതര്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിലും വേണുവിന്റെ ചിത്രത്തിന് താഴെ ജോണ്‍ജോര്‍ജ്ജ് എന്ന പേരാണ് നല്‍കിയിരുന്നത്. ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ കീഴിലുള്ള അനാഥാലയങ്ങളിലും മറ്റും താമസിക്കുന്ന അന്യമതസ്ഥരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് പതിവാണ് സംഭവമാണ്. തന്നിഷ്ട്ടപ്രകാരം അല്ലാത്തവരെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ്‌ മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തുന്നത്. മതപരിവര്‍ത്തനം നടത്തുന്നതിന്റെ പേരില്‍ ധ്യാനകേന്ദ്രത്തിനു വന്‍ വിദേശഫണ്ട്  ലഭിക്കുന്നുണ്ട് എന്നും ആരോപണം നിലനില്‍ക്കുന്നു.