ജിഎസ്ടി: അമിത വില ഈടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം വിഎസ്

ജിഎസ്ടിയുടെ മറവില്‍ അമിത വില ഈടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. വില കുറയ്ക്കാതെ ജനങ്ങളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണം. അമിതവില ഈടാക്കുന്നത് തടയണമെന്നും വി.എസ്. പറഞ്ഞു. ജി.എസ്.ടിയുടെ മറവില്‍ സംസ്ഥാനത്ത് ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നു എന്നു കാട്ടി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.

ചരക്കുസേവന നികുതി നടപ്പിലാക്കിയതിന്റെ മറവില്‍ ഉത്പന്നങ്ങളുടെ വില അന്യായമായി കൂട്ടി വില്‍ക്കുന്നുണ്ടോ എന്നറിയാന്‍ സര്‍ക്കാര്‍ പരിശോധന നടത്തും. ലീഗല്‍ മെട്രോളജി വകുപ്പാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.