ജേക്കബ് തോമസ് വന്‍ ക്രമക്കേട് നടത്തി; സിഎജി റിപ്പോര്‍ട്ട് പുറത്ത്, ഗുരുതര ആരേപണങ്ങള്‍

തുറമുഖ വകുപ്പ് ഡയറക്ടറായിക്കെ ജേക്കബ് തോമസ് വന്‍ക്രമക്കേട് നടത്തിയെന്ന് സി.എ.ജി (കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട്. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സി.എ.ജി. ശരിവച്ചു. ഗുരുതര ആരോപണങ്ങളാണ് ജേക്കബ് തോമസിനെതിരെ കണ്ടെത്തിയിട്ടുള്ളത്.

കെട്ടിടനിര്‍മാണത്തിലും സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിലും ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ട്. കെട്ടിട നിര്‍മാണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല. മാത്രമല്ല 1.93 കോടി മുടക്കി നിര്‍മിച്ച കെട്ടിടം നശിക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കൊടുങ്ങല്ലൂരിലെ ഓഫീസില്‍ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിച്ചതിലും വന്‍ക്രമക്കേട് കണ്ടെത്തി.

200914 വരെയാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടായിരുന്നത്. നിലവില്‍ ഐ.എം.ജി. ഡയറക്ടറാണ് ജേക്കബ് തോമസ്.