സച്ചിന്‍ ആരാധകരുടെ ശ്രദ്ധക്ക്: ഈ ആസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകന് സച്ചിനെ അറിയില്ലത്രേ, അപ്പൊ എങ്ങനാ..

സിഡ്‌നി: സച്ചിനെ അറിയില്ലെന്ന് പറഞ്ഞ് പോസ്റ്റിട്ട ടെന്നീസ് താരം മരിയ ഷറപ്പോവയെ അത്രപെട്ടെന്ന് ആരും മറന്നു കാണില്ല. കാരണം മലയാളികള്‍ അടക്കമുള്ള സച്ചിന്‍ ആരാധകര്‍ കൂട്ടത്തോടെ എത്തിയാണ് ഷറപ്പോവക്ക് സച്ചിന്‍ ആരാണെന്ന് അന്ന് പറഞ്ഞു കൊടുത്തത്. ഷറപ്പോവയുടെ ഫേസ്ബുക്ക് പേജില്‍ പച്ചക്കു ചീത്ത വിളിച്ചും, ആക്രോശപരമായ വാക്കുകള്‍ കമന്റ് ചെയ്തുമാണ് അന്ന് സച്ചിന്‍ ആരാധകര്‍ അരിശം തീര്‍ത്തത്. മലയാളത്തിലുള്ള ചീത്തകള്‍ കണ്ട് അന്ന് ഷറപ്പോവ പോലും ഞെട്ടി.

ഇത്തവണ മലയാളികള്‍ അടക്കമുള്ള സച്ചിന്‍ ആരാധകരുടെ കൂട്ടപൊങ്കാലയ്ക്ക് ഇരയായിരിക്കുന്നത് ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകനായ ഡെന്നീസ് ഫ്രീഡ്മാനാണ്. സച്ചിന്‍ ആരെന്ന് ചോദിക്കുന്ന ജഴ്‌സി ധരിച്ചെത്തിയാണ് ഫ്രീഡ്മാന്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാധ്യമ പ്രവര്‍ത്തകനാണ് ഡെന്നീസ്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ട്രോളുക എന്നത് മുഖ്യ വിനോദമയക്കിയ ആളാണ് ഫ്രീഡ്മാന്‍ .

ഡെന്നീസിന്റെ സ്ഥിരം നോട്ടപ്പുള്ളിയാണ് സച്ചിന്‍. കഴിഞ്ഞ ദിവസം അദ്ദേഹം സച്ചിനെ പരിഹസിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു. സച്ചിന്‍ ആരാണെന്ന് എഴുതിയിരിക്കുന്ന ജെഴ്‌സി ധരിച്ച പഴയ ചിത്രം വീണ്ടും പോസ്റ്റു ചെയ്തു കൊണ്ടായിരുന്നു ഡെന്നീസ് സച്ചിന്‍ ആരാധകരെ ചൊടിപ്പിച്ചത്. ഇതോടെ ഡെന്നീസിന് മറുപടിയുമായി സച്ചിന്‍ ആരാധകര്‍ കൂട്ടമായെത്തി. ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും അശ്ശീല കമന്റുകളും ആരാധകരുടെ മറുപടിയിലുണ്ട്. ഇനി എന്ത് ചെയ്താല്‍ ഇതില്‍ നിന്ന് തടിയൂരാം എന്ന ചിന്തയിലാണ് ഫ്രീഡ്മാന്‍ ഇപ്പോള്‍.