ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ അശ്ലീല വീഡിയോകള്‍ പുറത്തുവിട്ടു ; ആത്മഹത്യയല്ലാതെ വേറെ വഴി ഇല്ലെന്ന് ഫേസ്ബുക്ക് ലൈവില്‍ നടി

ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ അശ്ലീല വീഡിയോകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന്‍ തനിക്ക് ഇനി ആത്മഹത്യയല്ലാതെ വേറെ വഴി ഇല്ലെന്നു ഫേസ്ബുക്ക് ലൈവില്‍ നടി. നടി അജിന മേനോന്‍ ആണ്. തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ തന്റെ സുഹൃത്തായ യുവതിയും കൂട്ടുകാരനും ചേര്‍ന്ന് തന്റെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് അജീന ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നു. മൂവരും സൗഹൃദത്തിലായിരുന്ന സമയത്ത് ചിത്രീകരിച്ച ദൃശ്യങ്ങളാണ് തെറ്റിപിരിഞ്ഞതിന് ശേഷം വ്യക്തി വൈരാഗ്യം തീര്‍ക്കാനായി ഉപയോഗിച്ചതെന്നാണ് പറയുന്നത്. ഇരുവരും പെണ്‍വാണിഭ സംഘത്തില്‍ പെടുന്നവരാണെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.

സുഹൃത്തായ യുവതി സീരിയല്‍ നടിയാണ്. ഈയിടെ കോഴിക്കോട് ഒരു ഹോട്ടലില്‍ വച്ച് മട്ടന്‍ ബിരിയാണി ലഭിക്കാത്തതിന്റെ പേരില്‍ അതിക്രമം കാണിച്ച സംഭവത്തിലെ പ്രധാന ആളുകളാണിരുവരും. ക്രിമിനലുകളായ ഇരുവരും കൊച്ചിയില്‍ ഫ്‌ളാറ്റ് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തുകയാണെന്നും അജീന ആരോപിക്കുന്നു. തനിക്കിപ്പോള്‍ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയാണെന്ന് അജീന പറയുന്നു. ആത്മഹത്യയല്ലാതെ തനിക്ക് മുന്നില്‍ വേറെ വഴി ഇല്ലെന്നും അങ്ങിനെ താന്‍ ആത്മഹത്യ ചെയ്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇവര്‍ക്കായിരിക്കുമെന്നും അജീന പറയുന്നു.