നഗ്‌നസത്യം (കവിത)

suvarnna-rekha

സ്ത്രീയുടെ മൃദുല മേനിയെ
മാനസത്തെ തല്ലിതകര്‍ക്കുന്ന
പുരുഷാ നീ അറിയുക
അവള്‍ അമ്മയാണ് പെങ്ങളാണ്
അസ്വസ്തമാകുന്നുണ്ടെന്‍ മാനസം
സഹജീവിയോടുള്ള സ്‌നേഹം
സ്വവര്‍ഗത്തോടുള്ള ദയ
നെറികെട്ട ഭരണകൂടം
നെറികെട്ട സഹജീവികള്‍
നീ തല്ലിതകര്‍കുന്നതാരെ
യെന്നു നീയറിയുന്നോ ?
നിന്റെ അമ്മയാണവള്‍ ഒരു
നാള്‍ നിന്നെ ചുമന്ന ഗര്‍ഭ പാത്ര
ത്തെ കുത്തികീറുന്നു
ഒരു നാള്‍ നിന്റെ വിശപ്പടക്കിയ
മാറിടതെയാണ് കടിച്ചുകീറുന്നത്
താരാട്ടുപാടി തോളിലേറ്റി ദിനവും
നിന്നെയവള്‍ അവിടവും പിച്ചിച്ചീന്തി
മംസതോടെന്തിനീ ആര്‍ത്തി
മരണമെന്ന വരന്‍ വന്നാല്‍
പിന്നെ ചാരമാണ് ഈ മാംസം
ഒരു കൈകുള്ളില്‍ ഒതുങ്ങുന്ന
വെറും ചാരം
നെറികെട്ട പുരുഷാ നീ
സ്ത്രീയില്‍ അമ്മയെ കാണു
സ്ത്രീയുടെ ചാരിത്ര്യത്തിന്‍
കവാടമാകു
പിച്ചിച്ചീന്തിയ ശരീരത്തെ യെടു
ത്തല്ല പ്രതികരികേണ്ടത്
തണലേകി, അനുവാദമില്ലാതെ
അവളിലെക്കാഞ്ഞടികുന്ന
കരങ്ങളെ വെട്ടിവീഴ്ത്തു
മംസസ്‌നേഹിയല്ല മനുഷ്യ
സ്‌നേഹിയാവണം നാം മനുഷ്യര്‍