സോളാര്‍ കേസ് ; ഉമ്മന്‍ചാണ്ടി 1.60 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
ബംഗളൂരു : വിവാദമായ സോളാര്‍ കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 1.60 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. വ്യവസായി എം.കെ കുരവിളക്ക് 1.60 കോടി നഷ്ടപരിഹാരം നല്‍കാനാണ് ബംഗളൂർ അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ഉത്തവിട്ടിരിക്കുന്നത്. അതേസമയം ഉമ്മന്‍ചാണ്ടി തനിച്ചല്ല ഉമ്മന്‍ചാണ്ടി അടക്കം കേസില്‍ പ്രതികളായ ആറുപേരും ചേര്‍ന്നാണ് 1.61 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചിരിക്കുന്നത്. തുക ആറ് മാസത്തിനം പരാതിക്കാരന് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. സോളാര്‍ പദ്ധതിയ്ക്ക് കേന്ദ്ര സബ്‌സിഡി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് സെഷന്‍സ് കോടതി വിധി. ഉമ്മന്‍ചാണ്ടിയും അടുപ്പക്കാരും ചേര്‍ന്ന് ദക്ഷിണ കൊറിയയില്‍നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്സിഡി ലഭ്യമാക്കുന്നതിനുമായി ഒന്നരക്കോടിയോളം രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി. ഉമ്മന്‍ ചാണ്ടി, ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിങ്ങനെ ആറ് പേർക്കെതിരെയാണ് കേസ്.കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി.