ഉമ്മന്‍ ചാണ്ടി സരിതയെ ലൈംഗികമായി ഉപയോഗിച്ചു, കാശും കൈപ്പറ്റി; 2011 മുതല്‍ ഉമ്മന്‍ ചാണ്ടിക്ക് സരിതയെ അറിയാമെന്നു കമ്മീഷന്‍ റിപ്പോര്‍ട്ട്
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. സരിതയെ അറിയില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം തെറ്റാണെന്നും ടീം സോളാര്‍ കമ്പനി ആരംഭിച്ച 2011 മുതല്‍ തന്നെ ലക്ഷ്മി നായര്‍ എന്ന പേരില്‍ ഉമ്മന്‍ചാണ്ടിക്ക് സരിതയെ അറിയാമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയും ഓഫീസും സരിതയെ സഹായിച്ചു. സരിതയില്‍ നിന്ന് 2കോടി16 ലക്ഷം കൈപ്പറ്റി. മകളായി കരുതിയിരുന്ന സരിയെ ശാരീരികമായി ചൂഷണം ചെയ്തു
ആര്യാടന് സരിതയെ പരിചയപ്പെടുത്തിയത് ഉമ്മന്‍ചാണ്ടി.ആര്യാടന്‍ മുഹമ്മദിനെതിരെ ദൃശ്യങ്ങള്‍ തെളിവായുണ്ട്.ആര്യാടന്‍ സരിതയെ കോട്ടയത്തെ ഒരു വേദിയിലിരുത്തി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കമ്മിഷന് ലഭിച്ചു. മുഖ്യമന്ത്രിയാണ് സരിതയെ തനിക്ക് പരിചയപ്പെടുത്തിയതെന്ന് ആര്യാടന്‍ പ്രസംഗിക്കുന്നുണ്ട്. സര്‍ക്കാരിന്റെ എല്ലാ സഹായവും നല്‍കുമെന്നും ആര്യാടന്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്.സരിതയും ഉമ്മന്‍ചാണ്ടിയും തമ്മിലെ ബന്ധത്തിന് തെളിവായി സരിതയുടെ കത്ത് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കി. ഉമ്മന്‍ചാണ്ടി ലൈംഗികമായി ഉപയോഗിച്ചെന്ന് സരിതയുടെ കത്തില്‍ പരാമര്‍ശം
സോളാര്‍ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ കമീഷന്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. ഫോണ്‍ രേഖകളില്‍ ആഴത്തില്‍ അന്വേഷണം നടത്താന്‍ ശ്രമിച്ചില്ല. ടീം സോളാര്‍ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്തവരും അഴിമതിക്ക് കൂട്ടുനിന്നു. ലൈംഗികാരോപണങ്ങളില്‍ ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കണമെന്നും റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് ശിവരാജന്‍ ആവശ്യപ്പെടുന്നുണ്ട്. സരിതയുടെ പരാതിയും കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബെന്നി ബഹനാനെതിരെ ദൃശ്യങ്ങള്‍ തെളിവ്.സരിതയും ബെന്നിയും സംസാരിക്കുന്ന ദൃശ്യങ്ങള്‍ കമ്മിഷന് ലഭിച്ചു.സരിത പറയുന്നത് ക്ഷമയോടെ കേള്‍ക്കുന്ന ബെന്നി ബഹനാനാണ് ദൃശ്യങ്ങളില്‍ കാണുന്നത്.സരിതയുടെ വക്കീല്‍ ഫെനി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ പുതിയ മൊബൈല്‍ ഫോണ്‍ നമ്പരില്‍ രണ്ട് തവണ ബന്ധപ്പെട്ടു.ഉമ്മന്‍ ചാണ്ടിക്കെതിരെ നിരവധി ഓഡിയോ തെളിവുകള്‍ സരിത ഹാജരാക്കി.പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് നേതാവ് തോമസ് കൊണ്ടാട്ടിയുമായി സരിത സംസാരിക്കുന്ന ഓഡിയോ. സോളാര്‍ തട്ടിപ്പുമായി ഉമ്മന്‍ചാണ്ടിയെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഈ ഓഡിയോയില്‍ ഉണ്ട്. സോളാര്‍ തട്ടിപ്പ് പണം നല്‍കി ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതിന് പി എ മാധവന്‍ എം.എല്‍.എയുമായുളള സംഭാഷണം തെളിവ്.
സോളാര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള മറ്റുള്ളവര്‍
തിരുവഞ്ചൂര്‍
ഉമ്മന്‍ ചാണ്ടിയെ സഹായിക്കാന്‍ പോലീസിനെ സ്വാധീനിച്ചു
ആര്യാടന്‍ മുഹമ്മദ്
സരിതയെ ലൈഗികമായി ചൂഷണം ചെയ്തു
25 ലക്ഷം ടീം സോളാറില്‍ നിന്ന് കൈപ്പറ്റി
അടൂര്‍ പ്രകാശ്
സരിതയെ ബാംഗ്ലൂരിലെ ഹോട്ടലിലേക്ക് ക്ഷണിച്ചു.ലൈഗിക പീഢനം നടത്തി
കെ.സി വേണുഗോപാല്‍
സരിതയെ ബലാത്സംഗം ചെയ്തതായി കമ്മിഷനന് റിപ്പോര്ട്ട
ഹൈബി ഈഡന്‍
എം.എല്‍.എ ഹോസ്റ്റലില്‍ വെച്ചും എറണാകുളം ഗസ്റ്റ് ഹൌസില്‍ വെച്ചും ലൈംഗിക പീഢനം നടത്തി
എ.പി അനില്‍കുമാര്‍
ഓഫീസ് സ്റ്റാഫ് നസീറുള്ള വഴി 7 ലക്ഷം കൈപ്പറ്റി
ജോസ് കെ.മാണി
ഡല്‍ഹിയില്‍ വെച്ച് സരിതയെ ലൈഗികമായി ചൂഷണം ചെയ്തു.
പി.സി വിഷ്ണുനാഥ്
സരിതയെ ഫോണില് വിളിച്ചു എസ്.എം.എസ് അയച്ചു
ഐ.ജി പദ്മകുമാര്‍
കലൂരിലെ ഫ്ളാറ്റില്‍ വെച്ച് ലൈംഗികമായി ഉപയോഗിച്ചു
കേന്ദ്രമന്ത്രി പളനിമാണിക്യം
ലൈംഗികമായി പീഡിപ്പിച്ചു
സരിതയില് നിന്ന് 25ലക്ഷം കൈപ്പറ്റി.