സണ്ണി ലിയോണിയുടെ ആദ്യനായകന്‍ ഒരു മലയാളിനടന്‍ (വീഡിയോ)

mak1സണ്ണി ലിയോണിനെ അറിയാത്തവര്‍ വിരളമാണ്. സോഷ്യല്‍ മീഡിയഉപയോഗിക്കുന്നവരില്‍ ഭൂരിപക്ഷം യുവാക്കളും സണ്ണിയുടെ ആരാധകരുമാണ്. പോണ്‍ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സണ്ണി ബോളിവുഡില്‍ എത്തിയ ശേഷം ഇന്ത്യന്‍ സിനിമാ രംഗത്ത് സജീവമാവുകയായിരുന്നു. ഇപ്പോള്‍ തന്റേതായ ഒരു സ്ഥാനം ബോളിവുഡില്‍ സണ്ണിക്ക് ഉണ്ട്. എന്നാല്‍ ബോളിവുഡില്‍ അരങ്ങേറുന്നതിനു മുന്‍പ് മലയാള സിനിമയുടെ ഒരു ഭാഗമായി സണ്ണി മാറിയിരുന്നു എന്നതാണ് വാര്‍ത്ത‍. പോണ്‍ സിനിമകള്‍ അല്ലാതെ സണ്ണി അഭിനയിച്ച ആദ്യ സിനിമയില്‍ സണ്ണിയുടെ നായകനായി എത്തിയത് ഒരു മലയാളി നടനായിരുന്നു. മലയാള സിനിമയിലെ മസില്‍ മാനായ നിഷാന്ത് സാഗറാണ് സണ്ണിയുടെ ആദ്യ നായകന്‍ എന്ന് ചില ഓണ്‍ലൈന്‍ സിനിമാ സൈറ്റുകള്‍ പറയുന്നു. അമേരിക്കന്‍ സ്വദേശിയായ മാര്‍ക്ക് റേറ്ററിങ് സംവിധാനം ചെയ്ത പൈറേറ്റ്സ് ബ്ലഡ് എന്ന ചിത്രത്തിലാണ് നിഷാന്ത് സാഗറും സണ്ണിക്കൊപ്പം പ്രധാനവേഷത്തിലെത്തിയത്. ഇന്ത്യയിലും ഈ ചിത്രത്തിന്റെ കുറച്ചുഭാഗം ചിത്രീകരിച്ചിരുന്നു. ചാലക്കുടി പരിസരത്തും നവേദയ സ്റ്റുഡിയോയിലുമായിരുന്നു ചിത്രീകരണം.ആര്‍.കെ രാധാകൃഷ്ണനായിരുന്നു കലാസംവിധായകന്‍. ചെന്നൈയില്‍ തന്നെയായിരുന്നു പോസ്റ്റ് പ്രൊഡക്ഷന്‍. എന്നാല്‍ വിതരണവുമായി ബന്ധപ്പെട്ടുള്ള കാലതാമസം കാരണം ചിത്രം പുറത്തിറങ്ങിയില്ല. ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു, കെ.രാജഗോപാല്‍, പട്ടണം റഷീദ്, പ്രേംകുമാര്‍ തുടങ്ങിയ നിരവധി മലയാളികളും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നു. മാതൃഭൂമി ആഴ്ചപതിപ്പില്‍ രാമചന്ദ്രബാബു എഴുതുന്ന സെല്ലുലോയ്ഡ് സ്വപ്നാടകന്‍ എന്ന പംക്തിയിലാണ് സണ്ണിയുടെ ആദ്യ കഥാചിത്രത്തെ കുറിച്ചും മലയാളികള്‍ക്ക് അതിലുള്ള ബന്ധത്തെ കുറിച്ചും പറയുന്നത്. അതേസമയം ചിത്രത്തിന്റെ ചില രംഗങ്ങള്‍ സെന്‍സര്‍ കോപ്പി പുറത്തായി യൂട്യൂബില്‍ ലഭ്യമാണ്.