കേരളത്തില്‍ നോട്ട് ക്ഷാമത്തിന് കാരണം മലയാളികളുടെ ആഡംബരവും ധൂര്‍ത്തും എന്ന് കുമ്മനം

കേരളത്തില്‍ നോട്ട് പിന്‍വലിക്കല്‍ കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുന്നതിനു കാരണം കണ്ടുപിടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മലയാളികള്‍ക്കിടയിലെ സുഖലോലുപതയും ആഡംബരവും ധൂർത്തും  കൂടുതലായത് കാരണമാണ് കേരളത്തില്‍ നോട്ട് ക്ഷാമം രൂക്ഷമായത് എന്ന് കുമ്മനം കുറ്റപ്പെടുത്തുന്നു. രാജ്യത്ത് 80% പേർ ഉപയോഗിക്കുന്ന നോട്ട് 100 രൂപയുടേതാണ്. അതുകൊണ്ടുതന്നെ 1000, 500 രൂപ നോട്ടുകൾ പിൻവലിചത് കാരണം അവര്‍ക്ക് ബുദ്ധിമുട്ട് ഒന്നും അനുഭവപ്പെടുന്നില്ല. കേരളത്തിനുണ്ടാകാവുന്ന ബുദ്ധിമുട്ട് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹം സഹാനുഭൂതിയോടെയാണ് കേരളത്തെ നോക്കിക്കാണുന്നത്‌ എന്നും കുമ്മനം പറയുന്നു.