ഭിന്നലിംഗക്കാര്‍ക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യ സ്കൂള്‍ കൊച്ചിയില്‍ ഒരുങ്ങുന്നു

dc-cover-vnn കൊച്ചി :  സമൂഹം ഇപ്പോഴും അംഗീകരിക്കുവാന്‍ മടിക്കുന്ന ഒരു വിഭാഗമാണ്‌ ഭിന്നലിംഗക്കാര്‍ എന്ന വിഭാഗം. ഇവരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍  നടപ്പാക്കുന്നുണ്ടെങ്കിലും  മറ്റുള്ളവരുടെ മുന്‍പില്‍  ഇപ്പോഴും ഇവര്‍ക്ക് പരിഗണന കിട്ടുന്നില്ല എന്നതാണ് സത്യം. ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി രാജ്യത്തെ ആദ്യ സ്കൂള്‍ കൊച്ചിയില്‍ തയ്യാറാകുന്നു എന്ന് വാര്‍ത്തകള്‍ പറയുന്നു. ഭിന്നലിംഗക്കാര്‍ക്ക് പത്താം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ പതിനഞ്ച് പേരെ ഉള്‍പ്പെടുത്തി സ്‌കൂള്‍ ആരംഭിക്കാനാണ് ശ്രമം. കംപ്യൂട്ടര്‍ പരിജ്ഞാനവും സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകളും പാഠ്യപദ്ധതിയിലുണ്ടാകും.സ്‌കൂള്‍ ആരംഭിക്കാനായി കൊച്ചിയില്‍ സ്ഥലം നോക്കുകയാണ്. 2016ലെ ബജറ്റില്‍ ഭിന്നലിംഗക്കാരുടെ ക്ഷേമപ്രവര്‍ത്തനത്തിനായി 10 കേടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ഭിന്നലിംഗക്കാരിയായ വിജയരാജമല്ലിക മുന്നോട്ട് വച്ച പ്രൊപ്പോസലുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. പദ്ധതി നടപ്പാവുകയാണെങ്കില്‍ ഭിന്നലിംഗക്കാര്‍ക്കായുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ റസിഡന്‍സ് സ്‌കൂളായിരിക്കും കൊച്ചിയിലേതെന്ന് വിജയരാജമല്ലിക പറയുന്നു.