നോട്ട് നിരോധനം ബി ജെ പി നേതാക്കന്മാര്‍ ചോര്‍ത്തി അംബാനിക്കും അധാനിക്കും ചോര്‍ത്തി നല്‍കി എന്ന് ബി ജെ പി എം എല്‍ എ

cxbex_rucaam6-thനോട്ടുനിരോധനത്തില്‍ മോദിക്ക് എതിരെ എതിര്‍പ്പുമായി ബി ജെ പി എം എല്‍ എ രംഗത്ത്. നോട്ട് നിരോധനം ബി ജെ പി നേതാക്കന്മാര്‍ വന്‍ വ്യവസായികള്‍ക്ക് ചോര്‍ത്തി നല്‍കി എന്നും മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരെ പോലുള്ള രാജ്യത്തെ മുന്‍നിര ബിസിനസ്സുകാര്‍ നോട്ടുനിരോധനത്തെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നുവെന്നും രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ഭവാനി സിംഗ് പറയുന്നു. ബിസിനസ്സ് വമ്പന്‍മാരെല്ലാം നേരത്തെ തന്നെ കള്ളപ്പണം മാറ്റിയിട്ടുണ്ടാകുമെന്നും എം.എല്‍.എ തുറന്നടിക്കുന്നു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നോട്ട് പിൻവലിച്ച തീരുമാനത്തെ അദ്ദേഹം വിമർശിക്കുന്നുമുണ്ട്. നോട്ട് നിരോധിക്കാനുള്ള തീരുമാനം ബി.ജെ.പി നേതാക്കൾക്ക് ചോർത്തിയതായും വലിയ അഴിമതി നടന്നതായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. അതേസമയം എം എല്‍ എയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് അനുയായി ആണെന്ന് അവകാശപ്പെടുന്നയാളാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.