ഹൃദയാഘാതം ; ജയലളിതയെ വീണ്ടും ഐസിയുവിലേയ്ക്ക് മാറ്റി; നില അതീവ ഗുരുതരം എന്ന് വാര്‍ത്തകള്‍

cwaibecukaa-kmpചെന്നൈ : അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദായാഘാതം. തുടർന്ന് തമിഴ്നാട് ജയലളിതയെ വീണ്ടും െഎ.സി.യുവിൽ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അവർ.ആശുപത്രി അധികൃതർ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഞായറാഴ്ച വൈകിട്ട് നാലരയ്ക്കും അഞ്ചിനുമിടയിലാണ് അവർക്ക് ഹൃദയാഘാതമുണ്ടായത്.രാത്രി ഒമ്പതരയോടെയാണ് ആസ്പത്രി അധികൃതർ ഇക്കാര്യം പുറത്ത് വിട്ടത്. ഗവർണർ സി. വിദ്യാറാവു ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. ആരോഗ്യം വീണ്ടെടുക്കുന്നതിനിടെ ഇന്ന് വൈകിട്ടാണ് ജയലളിതക്ക് ഹൃദയാഘാതമുണ്ടായത്. ആരോഗ്യം വീണ്ടെടുത്ത് ജയ ഉടന്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചതിന് മണിക്കൂറുകള്‍ക്കകമാണ് ഹൃദയാഘാതം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് ജയലളിത.