സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കുന്നു ; മലയാള സിനിമയില്‍ വീണ്ടും പ്രതിസന്ധി

വീണ്ടും പ്രതിസന്ധിയില്‍ മലയാള സിനിമ. തീയറ്റര്‍ ഉടമകളും,നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം കാരണം പുതിയ സിനിമകളുടെ ഷൂട്ടിംഗ്  നിര്‍ത്തിവെച്ചു. തീയറ്റര്‍ വിഹിതം പങ്കിടുന്നതിനെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസമാണ് നിര്‍മാതാക്കളെ പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചത്.മള്‍ട്ടി പ്ളക്‌സുകളില്‍  ലഭിക്കുന്നപോലെ റിലീസാകുന്ന ആദ്യ ആഴ്ച കളക്ഷന്‍റെ 50 ശതമാനം വേണമെന്നാണ് തീയറ്റര്‍ ഉടമകളുടെ ആവശ്യം.നിലവില്‍ ഇത് 40 ശതമാനമാണ്.ഈ ആവശ്യം അംഗീകരിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറായിട്ടില്ല. ഇതോടെ ക്രിസ്തുമസ് മുന്‍നിര്‍ത്തി റിലീസിന് തയ്യാറായ സിനിമകളുടെ ഭാവി അനിശ്ചിതത്വത്തിലായി.