ഷാരൂഖ്‌ ഖാന്‍, അമീര്‍ഖാന്‍ എന്നിവരെ തട്ടിക്കൊണ്ടുവന്ന് ഹിന്ദുമതത്തിലേയ്ക്ക് മതം മാറ്റുമെന്ന് ഭീഷണി

ബോളിവുഡിലെ പ്രമുഖ താരങ്ങളായ  അമീര്‍ഖാന്‍ , ഷാരൂഖ്‌ ഖാന്‍, സൈഫ് അലിഖാന്‍ എന്നിവര്‍ ഹിന്ദുമതത്തിലേയ്ക്ക് മാറണം എന്നും ഇല്ലെങ്കില്‍ മൂവരെയും തട്ടിക്കൊണ്ടുവന്ന് ഹിന്ദുമതത്തിലേയ്ക്ക് മതം  മാറ്റുമെന്നും ഒരു സ്വാമി. മൂന്ന് മുസ്ലീം താരങ്ങളും വിവാഹം കഴിച്ചത് ഹിന്ദു യുവതികളെയാണ് ഇതാണ് സ്വാമി ഓമിനെ ചൊടിപ്പിച്ചത്. ഹിന്ദു വനിതകളെ വിവാഹം കഴിച്ചതുകൊണ്ട് തന്നെ ഇവര്‍ ഹിന്ദു മതത്തിലേക്ക് മാറേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. അങ്ങനെ മാറിയിട്ടില്ലെങ്കില്‍ താന്‍ വരെ തട്ടിക്കൊണ്ട് വന്ന് ഹിന്ദുക്കളാക്കുമെന്നാണ് ഓമിന്റെ ഭീഷണി. ഗൗരിഖാനും കരീന കപൂറും കിരണ്‍ റാവുവും ലൗ ജിഹാദിന്റെ ഇരകളാണെന്നും  ഇദ്ദേഹം പറയുന്നു. പണത്തിന് വേണ്ടിയാണ് ഗൗരി ഖാന്‍ ഷാരൂഖ് ഖാനെയും കരീന സെയ്ഫിനേയും വിവാഹം ചെയ്തതെന്നും തന്റെ അനുഗ്രഹമൊന്നുകൊണ്ട് മാത്രമാണ് ഷാരൂഖ് സൂപ്പര്‍ താരമായത്. ഷാരൂഖിന്റെ അമ്മ തന്റെ അടിയുറച്ച ഭക്തയാണെന്നും അദ്ദേഹം പറയുന്നു. അതേസമയം ബോളിവുഡ് നടി സണ്ണി ലിയോണിനോട് മോശമായി പെരുമാറിയതിനാല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച വ്യക്തിയാണ് സ്വാമി ഓം. കൂടാതെ റിയാലിറ്റി ഷോ ആയ ബിഗ്‌ ബോസ്സ് 10 ലെ മത്സരാര്‍ത്ഥി കൂടിയാണ് സ്വാമി.