സാബു മാരേട്ടിന്റെ മാതാവ് മേരി എബ്രഹാം പുളിമൂട്ടില്‍ നിര്യാതയായി
കളമശ്ശേരി/വിയന്ന: പരേതനായ വി.ടി എബ്രഹാം മാരേട്ടിന്റെ പത്‌നി മേരി എബ്രഹാം പുളിമൂട്ടില്‍ (92) നിര്യാതയായി. ഡിസംബര്‍ 28ന് രാവിലെ 6.30ന് സ്വഭവനത്തിലായിരുന്നു അന്ത്യം. തിരുവല്ല പാമല പുളിമൂട്ടില്‍ കുടും ബാംഗമാണ് പരേത.
സംസ്‌കാര ശുശ്രുഷകള്‍ ഡിസംബര്‍ 31ന് (ശനി) സൗത്ത് കളമശ്ശേരിയിലുള്ള സെന്റ് ജൂഡ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ ഉച്ചയ്ക്ക് 1 മണിയ്ക്ക് ആരംഭിക്കും.
സി.പി.ഐ മുന്‍ പാര്‍ലമെന്റംഗം പി.ടി പുന്നൂസിന്റെ ജേഷ്ഠന്റെ മകളാണ് പരേത. തിരുവല്ല നിക്കോള്‍സന്‍ സ്‌കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മേരി എബ്രഹാം സാമൂഹിക പ്രവര്‍ത്തനങ്ങളിലും, സഭയുടെ കാര്യങ്ങളിലും സജീവമായിരുന്നു. റാന്നി മണ്ഡലം വനിതാ കോണ്‍ഗ്രസ് പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ചട്ടുണ്ട്.
മക്കളും, മരുമക്കളും:
ആനി ബേബി, ബേബി വെളളയില്‍
എല്‍സി മത്തായി, പരേതനായ എ.എസ് മത്തായി
പരേതനായ എബ്രഹാം തോമസ്, വിജയമ്മ തോമസ്
അബ്രാഹാം ചെറിയാന്‍, സലോമി ചെറിയാന്‍
സാബു എബ്രഹാം, ചിന്നമ്മ സാബു (വിയന്ന, ഓസ്ട്രിയ)