പ്രണയിച്ചു പറ്റിച്ച കാമുകന്‍റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ചു
ബംഗളൂര് : യുവതികള്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തുന്ന വാര്‍ത്തകള്‍ നാം ഇടയ്ക്കിടയ്ക്ക് പത്രമധ്യമങ്ങളിലൂടെ അറിയുന്നതാണ്. മിക്ക ആക്രമങ്ങള്‍ക്കും പിന്നില്‍ പ്രണയ നൈരാശ്യമോ , പ്രണയത്തിന്റെ പേരിലുള്ള വൈരാഗ്യമോ ആയിരിക്കും കാരണം. എന്നാല്‍ അതിനു നേരെ വിപരീതമായ സംഭവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകന്റെ മുഖത്ത് യുവതി ആസിഡൊഴിച്ചു. കര്‍ണാടകയിലെ വിജയനഗറിലാണ് സംഭവം. സമീപത്തെ വിക്രം ആശുപത്രിയിലെ നഴ്‌സായ ലിഡിയയാണ് കാമുകനായ ജയകുമാറിന്റെ മുഖത്ത് ആസിഡൊഴിച്ചത്. വസ്ത്രവ്യാപാരിയാണ് ഇയാള്‍. വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധത്തിനാണ് ഇത്തരത്തില്‍ ഒരു അവസാനം ഉണ്ടായത്. നാല് വര്‍ഷങ്ങളോളം ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം ജയകുമാര്‍ മുഖവിലക്കെടുത്തിരുന്നുമില്ലെന്നും പോലീസ് പറയുന്നു. ഇയാള്‍ മറ്റൊരു വിവാഹത്തിന് ശ്രമിച്ചതാണ് പ്രപകോപനത്തിന് കാരണം. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ലിഡിയ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ആസിഡാക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ജയകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.