സംസ്ഥാന സര്‍ക്കാര്‍ അഴിമതിക്ക് വേണ്ടി കേരളത്തില്‍ വൈദ്യുതി ക്ഷാമം സൃ ഷ്ട്ടിക്കുന്നു എന്ന് ആരോപണം
കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത് എന്നും ഇങ്ങനെ പോയാല്‍ പവര്‍കട്ട് പോലുള്ള നടപടികളിലേയ്ക്ക് സര്‍ക്കാര്‍ പോകുമെന്നും ജനങ്ങള്‍ അതിനോട് സഹകരിക്കണം എന്നും സംസ്ഥാന വൈദ്യുത മന്ത്രിയുടെ അറിയിപ്പ് പുറത്തുവന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. അതേസമയം രാജ്യത്തെ വൈദ്യുത ഉത്പാദനം ഇത്തവണ കൂടുതലാണ് എന്നും അതുകൊണ്ടുതന്നെ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്ക് അനുവദിക്കാന്‍ കേന്ദ്രം ആലോചിക്കുന്നു എന്നും കൂടാതെ പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ വൈദ്യുതി നല്‍കുവാനും കേന്ദ്രം തീരുമാനിച്ചു എന്ന നിലയിലുള്ള വാര്‍ത്തകളും നാം അറിഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രത്തിന്‍റെ സഹായം തള്ളികൊണ്ട് കേരളസര്‍ക്കാര്‍ ഗുഡ്ഗാവ് ആസ്ഥാനമായ ഝാബ്വാ പവര്‍ ലിമിറ്റഡില്‍ നിന്നും നിയമവിരുദ്ധമായി വൈദ്യുതി വാങ്ങാനുള്ള നീക്കത്തിനു വേണ്ടിയാണ് സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമെന്ന് കള്ളപ്രചരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്തിനാവശ്യമായ വൈദ്യുതി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കെയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വൈദ്യുതി പ്രതിസന്ധിയെപ്പറ്റി ഭീതി പരത്തുന്നത്. പവര്‍ ലിമിറ്റഡില്‍ നിന്നും നിയമവിരുദ്ധമായി വൈദ്യുതി വാങ്ങാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍. നിയമവിരുദ്ധമായ കരാര്‍ സമ്മര്‍ദ്ദ തന്ത്രത്തിലൂടെ കേന്ദ്രത്തെ കൊണ്ട് അംഗീകരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വെള്ളമില്ലാത്ത കാരണത്താല്‍ സംസ്ഥാനം ഇരുട്ടിലാകില്ലെന്നും യൂണിറ്റൊന്നിന് 2 രൂപ 80 പൈസ നിരക്കില്‍ വൈദ്യുതി നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതാണ് എന്നിട്ടും ലോഡ്‌ഷെഡ്ഡിങും വൈദ്യുതി ക്ഷാമം വരെ ഉണ്ടായേക്കാമെന്ന പ്രസ്താവന അഴിമതിക്ക് കൂട്ട് നില്‍ക്കാനാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. പ്രതിദിനം 115 മെഗാവാട്ട് എന്ന കണക്കില്‍ 2016 ഡിസംബര്‍ 1 മുതല്‍ 2040 നവംബര്‍ 30 വരെ 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാമെന്ന കരാര്‍ കേന്ദ്ര പരിഗണനയിലാണെന്നും പറയപ്പെടുന്നു. യൂണിറ്റൊന്നിന് 4 രൂപ 15 പൈസ എന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള നീക്കം നിയമവിരുദ്ധമാണെന്നിരിക്കെ കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സംസ്ഥാനം ഇരുട്ടിലാകില്ലെന്നും യൂണിറ്റൊന്നിന് 2 രൂപ 80 പൈസ നിരക്കില്‍ വൈദ്യുതി നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള മിച്ച സംസ്ഥാനങ്ങള്‍ സന്നദ്ധത അറിയിയ്ക്കുകയും ചെയ്തിരുന്നു.