സോഷ്യല്‍ മീഡിയ വഴി അപവാദങ്ങള്‍ പ്രചരിപ്പിച്ചവര്‍ കുടുങ്ങും ; കാവ്യാ മാധവന്‍ പരാതിയുമായി രംഗത്ത്

കാവ്യാ ദിലീപ് വിവാഹം കഴിഞ്ഞിട്ട് നാളുകളായി.എന്നാല്‍ ഇപ്പോഴും കാവ്യ ദിലീപിനെ വിവാഹം ചെയ്തത് ഇഷ്ടമാകാത്ത ധാരാളം പേര്‍ നാട്ടിലുണ്ട്.അവര്‍ക്ക് ഇനി എങ്ങനെയും കാവ്യയും ദിലീപും പിരിയുന്നത് കാണണം. അതിനുവേണ്ടി അവര്‍ എന്ത് വേണമെങ്കിലും ചെയ്യും. അതുപോലെതന്നെ  കല്യാണം കഴിഞ്ഞ സമയം ഇരുവര്‍ക്കും എതിരെ വ്യാപകമായ രീതിയില്‍ സോഷ്യല്‍ മീഡിയ ആക്രമണം നടന്നിരുന്നു.എന്നാല്‍ ഇതിനെതിരെ പ്രതികരിക്കുവാന്‍ തന്നെയണ് കാവ്യയുടെ തീരുമാനം. തനിക്കെതിരെ ഫേസ്ബുക്കിലൂടെ ഉണ്ടായ  അധിക്ഷേപത്തിനെതിരെ നടി കാവ്യ മാധവന്‍ പൊലീസില്‍ പരാതി നല്‍കി. എറണാകുളം റേഞ്ച് ഐജിക്കാണ് കാവ്യ പരാതി നല്‍കിയത്. വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കാവ്യയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ലക്ഷ്യയിലും അധിക്ഷേപിക്കുന്ന കമന്റുകള്‍ ഇടുന്നുവെന്ന്  പരാതിയില്‍ പറയുന്നു. അധിക്ഷേപിച്ചവരുടെ പേര് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.