ലക്ഷ്മി നായര്‍ക്ക് എതിരെ സമരം വേണ്ട എന്ന് എസ് എഫ് ഐയോട് സി പി എം
തിരുവനന്തപുരം : ലോ കോളേജ് സമരത്തില്‍ നിന്നും പിന്‍ മാറുവാന്‍ എസ്എഫ്‌ഐക്ക് പാര്‍ട്ടി നിര്‍ദേശം. കഴിഞ്ഞ ദിവസം രാത്രി വിദ്യാര്‍ഥി നേതാക്കളെ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് വിളിച്ചു വരുത്തി സിപിഎം ജില്ലാ നേതൃത്വമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഡോ. ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യമൊഴിച്ചുള്ള മറ്റെല്ലാ ആവശ്യങ്ങളും പരിഹരിക്കാമെന്നും സിപിഎം നേതൃത്വം എസ്എഫ്‌ഐക്ക് ഉറപ്പ് നല്‍കി. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍പ്പെട്ട വ്യക്തിയാണ് ലക്ഷ്മി നായര്‍. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരന്‍ നാരായണന്‍ നായരുടെ മകളാണ് ലക്ഷ്മി . ഇതാണ് സമരത്തില്‍ നിന്ന് പിന്മാറാന്‍ എസ്എഫ്‌ഐയോട് സിപിഎം ആവശ്യപ്പെട്ടതിന് പിന്നിലെന്നാണ് സൂചന. സമരത്തിന്റെപേരില്‍ രാജിവെക്കില്ലെന്ന് ലക്ഷ്മി നായര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പലിനെ മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് വ്യക്തമാക്കി.