തളര്‍ന്നു കിടക്കുന്ന നീന കരുണതേടുന്നു: നന്മയുടെ പ്രകാശം ചൊരിയാന്‍ തുണയാകുമോ…?


കൊല്ലം: കൊല്ലം തട്ടാമല സ്വദേശി ഷാഹുല്‍ ഹമീദിനു നാലു മക്കള്‍. ഒരു മകന്‍ അപകടത്തില്‍ മരിച്ചു പോയി. നീന എന്ന മകള്‍ ഉന്നത വിദ്യാഭ്യാസം നേടിയപ്പോഴും ജോലി കിട്ടിയപ്പോഴും വിവാഹിതയായപ്പോഴും ഒരു ചെറുമകന്‍ ജനിച്ചപ്പോഴും ഒരു പാട് അഭിമാനിച്ചു ഈ ബാപ്പ. പക്ഷേ പ്രസവശേഷം ആറാം മാസം മുതല്‍ തൈമസ് ഗ്രന്ഥിയെ ബാധിക്കുന്ന അപൂര്‍വ്വ രോഗത്താല്‍ ശരീരം തകര്‍ന്ന മകള്‍ നീന ഇന്ന് ഉറ്റവരുടെ വേദനയാണ്.

നീനയ്ക്ക് ശ്വസിക്കാന്‍ കഴുത്തില്‍ ദ്വാരമിട്ട് ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ചിരികായാണിപ്പോള്‍. വയറില്‍ ദ്വാരമിട്ട് ട്യൂബ് വഴി ആഹാരം കുടലില്‍ എത്തിക്കുന്നുമുണ്ട്. കിടപ്പാടം കൊടുത്ത് ബാപ്പയും സഹോദരങ്ങളും നീനയെ സംരക്ഷിച്ചു. ഇപ്പോള്‍ 10000 രൂപ വാടകക്ക് കൊല്ലത്ത് താമസിക്കുന്നു.

ഇന്‍ഫക്ഷന്‍ ആകാതിരിക്കാന്‍ വൃത്തിയുള്ള മുറി വേണം നീനയ്ക്ക്. വാടക കുടിശ്ശിക ആയി. മരുന്നും മന്ത്രവുമായി 15 ലക്ഷം രൂപയോളം മറ്റ് കടവും ഈ കുടുംബത്തെ ധര്‍മ്മസങ്കടത്തിലാക്കുന്നു. പോലീസ് ഓഫീസറായ ഒരു സഹോദരന്റെ മുഴുവന്‍ സാലറിയും ഒരു രൂപ ഇല്ലാതെ ലോണ്‍ പിടിക്കുന്നു. മറ്റേ സഹോദരന് കൃത്യമായ വരുമാനവും ഇല്ലാതെ വഴിമുട്ടിയിരിക്കുകയാണ്.

നീനയുടെ ഉമ്മ ഈ വേദന കണ്ട് തളര്‍ന്ന് വീണ് പക്ഷാഘാതം പിടിപെട്ടു. രണ്ട് വര്‍ഷം ചിക്തസയിലായിരുന്നു അവര്‍. ഇപ്പോള്‍ ചെറുതായി നടക്കാന്‍ തുടങ്ങി. വയസായ മാതപിതാക്കള്‍ക്ക് നീനയെ ഉയര്‍ത്താനോ കിടത്താനോ സാധിക്കാത്തതിനാല്‍ ഹോംനേഴ്‌സിനെ നിര്ത്തിയാണ് കാര്യങ്ങള്‍ നടക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനനഗളില്‍ സന്മനസുള്ളവര്‍ ഏതെങ്കിലും രീതിയില്‍ ഈ കുടുംബത്തെ സഹായിക്കുമോ?

നീനയ്ക്ക് അടിയന്തിരമായി ഒരു വാട്ടര്‍ ബെഡ് വേണം. ഒരു ലക്ഷം രൂപയുടെ ഒരു ഇന്‍ജക്ഷന്‍ ഉടന്‍ വേണം. വാടക കൊടുക്കാതെ കൊല്ലത്ത് താമസിക്കാന്‍ വൃത്തിയുള്ള ഒരു വീടോ ഫ്‌ലാറ്റോ ഇവര്‍ക്ക് സൗജന്യമായി താമസിക്കാന്‍ കിട്ടിയിരുന്നെങ്കില്‍…ഏതെങ്കിലും നന്മ മനസുകള്‍ക്ക് എന്തെങ്കിലുമൊക്കെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിച്ചാല്‍… നീനയ്ക്ക് ജീവിതം പതുക്കെ തിരിച്ചു പിടിക്കാം. അഞ്ചു വയസുകാരന്‍ മകനെ ദയാനെ മാറോടണയ്ക്കാം…

നീന നടക്കണം.. സംസാരിക്കണം. പൊന്നുമോനെ ലാളിക്കണം.

വിശദമായി വിവരങ്ങള്‍ക്ക്:
ഷാന്‍ സലിം: 9048099241
സോണിയ മല്‍ഹാര്‍: 9544983730
അക്കൗണ്ട് നമ്പര്‍:
Neena Hameed
SBI, Eravipuram Branch, Kollam
32791600883, IFSC,SBIN 0011924