ലോ അക്കാദമിയുടെ മതില്‍ റവന്യൂ വിഭാഗം പൊളിച്ചു നീക്കി

തിരുവനന്തപുരം : ലോ അക്കാദമി ലോ കോളേജിന്റെ പ്രധാനക വാടത്തിന്റെ തൂണുകള്‍ റവന്യൂ വകുപ്പ് അധികൃതര്‍ പൊളിച്ചുനീക്കി. വെള്ളിയാഴ്​ച അക്കാദമിയുടെ ഗേറ്റും മതിലും ​പൊളിച്ച്​ മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ റവന്യൂ വകുപ്പ്​ നോട്ടീസ്​ നൽകിയിരുന്നു. എന്നാൽ ശനിയാഴ്​ച ഗേറ്റ്​ മാത്രമേ അക്കാദമി പൊളിച്ച്​ മാറ്റിയിരുന്നുള്ളു. ഇതിനെ തുടർന്നാണ്​ റവന്യൂ വകുപ്പ്​ അക്കാദമിയുടെ മതിലും പൊളിച്ച്​ മാറ്റിയത്​. പുറമ്പോക്ക് ഭൂമിയിലാണ് അക്കാദമിയുടെ പ്രധാന കവാടമെന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മതില്‍ പൊളിച്ചത്. നേരത്തെ ഭരണപരിഷ്​കാര കമീഷൻ ചെയർമാൻ വി.എസ്​ അച്യുതാന്ദ​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യു മന്ത്രി ഇ.ച​ന്ദ്രശേഖരനാണ്​ ലോ അക്കാദമിയുടെ കൈയേറ്റങ്ങളെ കുറിച്ച്​ അന്വേഷിക്കാൻ ഉത്തരവിട്ടത്. അക്കാദമിയിലെ അനധികൃത നിർമാണങ്ങൾ ​പൊളിച്ച്​ മാറ്റണമെന്ന്​ റവന്യൂ സെക്രട്ടറി സർക്കാറിന്​ റിപ്പോർട്ട്​ നൽകിയിരുന്നു. കൂടാതെ വ്യവസ്ഥ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കാന്റീനും സഹകരണ ബാങ്കും പ്രവര്‍ത്തിക്കുന്ന കെട്ടിടം ഏറ്റെടുക്കാനും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരത്തെ ഉത്തരവ് നല്‍കിയിരുന്നു.