ആറ്റിങ്ങലില്‍ നദിയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു


ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ നദിയില്‍ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കള്‍ മുങ്ങിമരിച്ചു.വാമനപുരം നദിയിലാണ് സംഭവം. ആറ്റിങ്ങലിലെ ഫര്‍ണീച്ചര്‍ കടയിലെ ജീവനക്കാരായ മുഹമ്മദ്, ഷാജിര്‍, ഷാമോന്‍ എന്നിവരാണ് മരിച്ചത്. വഞ്ചിയൂര്‍ സ്വദേശികളായ ഷാജിറും ഷാമോനും സഹോദരങ്ങളാണ്. ഗ്രാമത്ത് മുക്ക് മുള്ളിക്കടവിലാണ് യുവാക്കള്‍ കുളിക്കാനിറങ്ങിയത്. ഇതില്‍ ഷജീര്‍, ഷാമോന്‍ ഇവര്‍ വഞ്ചിയൂര്‍ സ്വദേശികളാണെന്നാണ് വിവരം.