ശശികലയെ പരിഹസിച്ച് കമലഹാസന്‍ ; അമ്മയുടെ മരണത്തിനു ഉത്തരം പറയണം എന്ന് ഗൌതമി

ചെന്നൈ : ശശികലയെ രൂക്ഷമായി പരിഹസിച്ച് ചലച്ചിത്ര താരം കമല്‍ഹാസന്‍. കാലം നീതി നടപ്പാക്കുമെന്നാണ് കമല്‍ ഹാസന്റെ ട്വീറ്റ്. ഒരു പഴയ ഗാനം പോസ്റ്റ് ചെയ്താണ് കമലിന്റെ പരിഹാസം. ഇതൊരു പഴയ ഗാനമാണ്. ഊ പാട്ടിന് ഇപ്പോഴും വിലയുണ്ട്. തെറ്റായ ആളുകള്‍ ചിലപ്പോഴൊക്കെ ജയിക്കും. എന്നാല്‍ ഒരിക്കല്‍ കാലം അതിന്റെ നീതി നടപ്പാക്കുമെന്നും കമല്‍ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി. നേരത്തേയും കമല്‍ ഹാസന്‍ ശശികലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. അതേസമയം ജയലളിതയുടെ മരണത്തിനും കൂടി ശശികല ഉത്തരം പറയണമെന്ന് നടി ഗൗതമി. ട്വിറ്ററിലൂടെയാണ് ഗൗതമി പ്രതികരണം നടത്തിയത്. അഴിമതിക്കേസില്‍ ശശികല കുറ്റക്കാരിയാണെന്ന് തെളിഞ്ഞു. അമ്മയുടെ മരണത്തിനു കൂടി ശശികല ഉത്തരം പറയണം. രണ്ടു കേസിനും ഒരേ ശിക്ഷ നല്‍കിയാല്‍ പോര ഗൗതമി ട്വിറ്ററില്‍ പറയുന്നു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഗൗതമി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കത്തിനോട് പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗൗതമി വിമര്‍ശിക്കുകയും ചെയ്തിരുന്നു.