ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ സുനി ഉപേക്ഷിച്ചു എന്ന് മൊഴി ; എല്ലാത്തിനും കാരണം കാമുകിയുമായി സുഖിച്ചു ജീവിക്കാന്‍
കാമുകിയുമായി സുഖിച്ചു ജീവിക്കാന്‍ വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ ഒരു പദ്ധതി പ്ലാന്‍ ചെയ്തത് എന്ന് പള്‍സര്‍ സുനി. 50 ലക്ഷം രൂപ തട്ടാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നടി പോലീസില്‍ പരാതി നല്‍കിയതോടെ പദ്ധതി പൊളിയുകയായിരുന്നെന്നും ഇയാള്‍ പറയുന്നു. അതുപോലെ കേസിലെ നിര്‍ണ്ണായകമായ തെളിവായ മൊബൈല്‍ ഫോണ്‍ പിടിക്കപ്പെടുമെന്ന് തോന്നിയതോടെ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചെന്നും സുനി പോലീസിനോട് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സുനിയെ പോലീസ് തെളിവെടുപ്പിനായി കൊണ്ടുപോയത്. നടിയുമായി പ്രതികള്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. സുനിയെ മാത്രമാണ് തെളിവെടുപ്പിന് കൊണ്ടുപോയത്. നടിയോട് പിറ്റേദിവസം വിളിക്കാമെന്ന് പറഞ്ഞത് പണം ചോദിക്കുന്നതിന് വേണ്ടിയാണെന്നും നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിനും മാത്രമേ പദ്ധതിയെ കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ എന്നും സുനി പറഞ്ഞു.അതേസമയം സമാനമായ രീതിയില്‍ സുനി വേറെ ഏതെങ്കിലും നടിമാരെ ആക്രമിചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.