കല്യാണത്തിന് പിറ്റേദിവസം ഭാര്യയെ കത്തിലൂടെ തലാക്ക് ചൊല്ലിയ യുവാവ് പിടിയില്‍

ഹൈദ്രാബാദിലാണ് സംഭവം. കല്യാണം കഴിഞ്ഞു പിറ്റേദിവസം തന്നെ ഭാര്യയെ പോസ്റ്റ് കാർഡിലൂടെ മുത്തലാഖ് ചൊല്ലിയ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ക്ക് എതിരെയുള്ള ക്രൂരത, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ഹനീഫ് നേരത്തെ വിവാഹിതനായിരുന്നുവെന്നും ഇത് അയാളുടെ രണ്ടാമത്തെ ഭാര്യയാണെന്നും പോലീസ് പറയുന്നു. ആദ്യഭാര്യയെ ഇയാള്‍ വിവാഹമോചനം ചെയ്തിരുന്നില്ല. വിവാഹിതയായ സ്ത്രീയുടെയും രണ്ടാം വിവാഹമാണ്. എന്നാല്‍ വിവാഹത്തിന് ശേഷമാണ് ഇക്കാര്യം അറിയുന്നതെന്നാണ് ഹനീഫ് പോലീസിനോട് പറഞ്ഞത്. വിവാഹദിനത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. വിവാഹം നടത്തിയ പുരോഹിതന്റെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് പറയുന്നു. സ്ത്രീയുടെ രണ്ടാം വിവാഹം ആണെന്ന് മനസിലാക്കിയാതോടെയാണ് ഇയാള്‍ തലാക്ക് ചൊല്ലിയത്.