ഒരു കുടുംബം നടത്തുന്ന കുട്ടിപത്രത്തിന് പുലിറ്റ്‌സര്‍ പുരസ്‌കാരം
10 പേര്‍ ജോലിക്കാരും, 3000 പേര്‍ മാത്രം വായനക്കാരുമുള്ള പത്രത്തിന്റെ എഡിറ്റോറിയലിന് ഇത്തവണത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരം. കുടുംബാംഗങ്ങള്‍ തന്നെയാണ് ഈ പത്രത്തില്‍ ജോലി ചെയ്യുന്നത്. സഹോദരന്‍ ജോണ്‍ പബ്ലിഷറായും ഭാര്യ ഡൊലോറസ് ഫോട്ടോഗ്രാഫറായും മകന്‍ ടോം റിപ്പോര്‍ട്ടറായും ജോലി ചെയ്യുന്നു…
ന്യൂയോര്‍ക്: അമേരിക്കയിലെ സ്റ്റോംലേക് ടൈംസിന്റെ എഡിറ്റോറിയലാണ് ന്യൂയോര്‍ക് ടൈംസിനും വാള്‍സ്ട്രീറ്റ് ജേണലിനും മിയാമി ഹെറാള്‍ഡിനുമൊപ്പം ഈ വര്‍ഷത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയെടുത്തത്. വെറും പത്തു പേര്‍ മാത്രം ജോലിചെയ്യുകായും, 3000 പേര്‍ മാത്രം വായിക്കുകായും ചെയ്യുന്ന പത്രത്തിന്റെ എഡിറ്റോറിയലിനാണു പുലിറ്റ്‌സര്‍ ലഭിച്ചതെന്നു പ്രത്യേകതയും ഇത്തവണ അവാര്‍ഡിനെ വേറിട്ടതാക്കി.
കാര്‍ഷിക മേഖലയില്‍ കച്ചവടഭീമന്മാര്‍ നടത്തുന്ന ചൂഷണങ്ങളെ തുറന്നു കാണിച്ച എഡിറ്റോറിയലിന് എഡിറ്റര്‍ ആര്‍ട്ട് കുല്ലനാണ് പുരസ്‌കാരം ലഭിച്ചത്. അമേരിക്കയിലെ വടക്കുപടിഞ്ഞാറന്‍ ഇയോവയില്‍ മാത്രം അറിയപ്പെടുന്ന ദ്വൈവാരികയാണ് സ്റ്റോംലേക് ടൈംസ്. ഇയോവയിലെ ഠാക്കൂണ്‍ നദി മലിനമാക്കുന്നതിനെതിരെ പത്രം നിലപാടെടുത്തതിനെ തുടര്‍ന്ന് നിയമയുദ്ധങ്ങള്‍തന്നെ നടന്നു. തുടര്‍ന്ന് നദിയെ രക്ഷിക്കാന്‍ കോടതി തന്നെ ഇടപെട്ടു.
പത്രം നടത്തിയ ശക്തമായ ഇടപെടലുകളാണ് പുരസ്‌കാര നിര്‍ണയ സമിതിയെ ആകര്‍ഷിച്ചത്. ആര്‍ട്ട് കുല്ലെന്റ കുടുംബാംഗങ്ങള്‍ തന്നെയാണ് ഈ പത്രത്തില്‍ ജോലി ചെയ്യുന്നത്. സഹോദരന്‍ ജോണ്‍ പബ്ലിഷറായും ഭാര്യ ഡൊലോറസ് ഫോട്ടോഗ്രാഫറായും മകന്‍ ടോം റിപ്പോര്‍ട്ടറായും സ്റ്റോംലേക് ടൈംസിനൊപ്പമുണ്ട്.