എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് 95.98 ശതമാനം വിജയം;1174 സ്‌കൂളുകള്‍ നൂറുശതമാനം

തിരുവനന്തപുരം: എസ്എല്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു.എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് 95.98 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ കുറവ്. സംസ്ഥാനത്തെ 1174 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടിയതായും ഇതില്‍ 405 സ്‌കൂളുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ 377 സര്‍ക്കാര്‍ സ്‌കൂളുകളിലായിരുന്നു നൂറുശതമാനം വിജയം നേടിയത്. പത്തനംതിട്ട ജില്ലയാണ് വിജയശതമാനം കൂടിയ റവന്യുജില്ല.

വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം. എസ്എസ്എല്‍സി പരീക്ഷ എഴുതിയ 437,156 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. സേ പരീക്ഷ മേയ് 22 മുതല്‍ 26 വരെ. ഇതിനുളള അപേക്ഷകള്‍ ഈ മാസം എട്ടാം തിയതി മുതല്‍ 12 വരെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
http://result.kerala.gov.in, keralapareekshabhavan.in, www.results.itschool.gov.in, www.education.kerala.gov.in, prd.kerala.gov.in, result.it@school.gov.in, keralaresults.nic.in, results.kerala.nic.in,എന്നീ വെബ് സൈറ്റുകളിലും സഫലം 2017 എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഫലമറിയാം.