കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്മാര്‍ സ്വര്‍ഗരാജ്യം കാണില്ല എന്ന് സ്പിരിറ്റ് ഇന്‍ ജീസസ്

പാപ്പാത്തിച്ചോലയിലെ കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്മാര്‍ പോഴന്മാരാണെന്നും ആ മെത്രാന്മാര്‍ സ്വര്‍ഗരാജ്യം കാണില്ല എന്ന് സ്പിരിറ്റ് ഇന്‍ ജീസസ് മുഖമാസിക. വിശുദ്ധ കുരിശേ ആരാധന എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലിലാണ് കത്തോലിക്കാ, യാക്കോബായ സഭാ നേതൃത്വങ്ങളെ  സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ ടോം സക്കറിയ രൂക്ഷമായി വിമര്‍ശിക്കുന്നത്.

കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്മാര്‍ സ്വര്‍ഗരാജ്യം കാണില്ല. ഇതിന് മെത്രാന്മാര്‍ കനത്ത വില നല്‍കേണ്ടി വരും. പട്ടുവസ്ത്രവും സുഭിക്ഷഭോജനവുമായി  കഴിയുന്നവരാണ് കുരിശിനെ തള്ളിപ്പറഞ്ഞത്. താന്‍ ഒരു പൈസയും സമ്പാദിച്ചിട്ടില്ല അദ്ധേഹം പറയുന്നു. ഇന്ന് ക്രിസ്ത്യാനികളില്‍ അനേകരും ക്രിസ്ത്യാനികളല്ല. കാരണം അവര്‍ വചനം അനുസരിക്കുന്നില്ല കുരിശല്ല ആയിരക്കണക്കിന് മനുഷ്യരുടെ ഹൃദയമാണ് തകര്‍ത്ത് അവരുടെ കണ്ണുകളില്‍ നിന്നും ഒഴുകുന്ന കണ്ണീര്‍ നിങ്ങളുടെ മേല്‍ ശാപമായി പതിക്കുക തന്നെ ചെയ്യും.  പുരോഹിതനായതുകൊണ്ടോ മെത്രാനായതുകൊണ്ടോ ക്രിസ്ത്യാനിയാകണമെന്നില്ല. ക്രിസ്തുവിന്റെ വചനങ്ങള്‍ അനുസരിക്കുന്നവരാണ് ക്രിസ്ത്യാനികള്‍.  കൂടാതെ പാപ്പാത്തിച്ചോലയില്‍ പൊളിച്ചുമാറ്റിയ കുരിശില്‍ നിന്ന് ദിവ്യജ്യോതിസ്റ്റ് പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.