ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് യുവതിയയെ ബലാല്‍സംഘം ചെയ്തു
ഡല്‍ഹി ഗുഡ്ഗാവില്‍ ഓട്ടോറിക്ഷയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും യുവതിയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് പുറത്തെറിഞ്ഞ് കൊല്ലുകയും ചെയ്തു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മെയ് 29 ന് രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
മെയ് 29 ാം തിയതി രാത്രി ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേക്ക് പോകവേയായിരുന്നു സംഭവം.’ഓട്ടോയ്ക്കായി കാത്തുനിന്ന എന്റെ മുന്നിലേയ്ക്ക് ഒരു ഓട്ടോ വന്ന് നിര്‍ത്തി. എന്നാല്‍ വാഹനം ഓടിത്തുടങ്ങിയതോടെ അതിലുണ്ടായിരുന്നവര്‍ എന്നെ ശല്യപ്പെടുത്താന്‍ തുടങ്ങി. ഞാന്‍ എതിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ കയ്യിലുണ്ടായിരുന്നു കുഞ്ഞിനെ അവര്‍ പുറത്തേക്ക് വലിച്ചെറിച്ചു. അതിന് ശേഷം അവര്‍ തന്നെ ഉപദ്രവിക്കുകയായിരുന്നു’ യുവതിയുടെ പരാതിയില്‍ പറയുന്നു.
മകന്‍റെ ഭാര്യയെ ബലാല്‍സംഗം ചെയ്ത ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചുകൊന്നു
ബാസ് കസ്‌ല ഗ്രാമത്തിലെ യുവതിയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. ദല്‍ഹി ഗുഡ്ഗാവ് എക്‌സ്പ്രസ് വേയ്ക്ക് സമീപമുള്ള കന്‍ഥ്‌സ റോഡില്‍ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റവും ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.









