പെണ്‍കുട്ടികള്‍ക്കൊപ്പം അടുത്തിടപഴകുന്ന ചിത്രങ്ങൾ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

ഹയലാക്കണ്ടി മോഡല്‍ സ്‌കൂളിലെ അദ്ധ്യാപകന്‍ ഫൈസുദ്ദീന്‍ ലസ്‌ക്കറിനെയാണ് കഴിഞ്ഞദിവസം ആസാം പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ ക്ലാസ്സിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച്, അവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. സ്‌കൂള്‍ അദ്ധ്യാപകനായ ഫൈസുദ്ദീന്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ച് തന്നോടൊപ്പമിരുത്തി ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ച്,അടുത്തിടപഴകുന്ന ചിത്രങ്ങള്‍ ഇയാള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.

വിദ്യാര്‍ത്ഥിനികളെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വിവിധ സംഘടനകള്‍ ഇയാളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാര്‍ത്ഥിനികളെ മടിയിലിരുത്തിയും, സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചും മോശമായ രീതിയില്‍ അടുത്തിടപഴകുന്ന തന്റെ ചിത്രങ്ങളാണ് ഫൈസുദ്ദീന്‍ ലസ്‌ക്കര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. സമാനമായ കുറ്റകൃത്യത്തിന് ഇയാള്‍ മുന്‍പും പോലീസിന്റെ പിടിയിലായിട്ടുണ്ട്. സ്ത്രീയുടെ സാരി മാറ്റി ചിത്രമെടുക്കാന്‍ ശ്രമിച്ചതിന് കുറച്ചുനാള്‍ മുമ്പ് ഇയാള്‍ പിടിയിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ചിത്രങ്ങളെല്ലാം ക്ലാസ് മുറിയില്‍ നിന്നും പകര്‍ത്തിയതാണെന്ന് വ്യക്തമാക്കി. ബെഞ്ചുകളും ബ്ലാക്ക് ബോര്‍ഡുമെല്ലാമാണ് ചിത്രത്തിന്റെ പശ്ചാത്തലത്തിലുള്ളത്.